പ്രമുഖ മലയാള സിനിമാ നടൻ അനിൽ നെടുമങ്ങാട് (Anil Nedumangad) ഇടുക്കി മലങ്കര ഡാമിൽ മുങ്ങി മരിച്ചു.  തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിൽ ക്രിസ്മസ് ദിനത്തിൽ വൈകുന്നേരമാണ് അനിൽ മുങ്ങി മരിച്ചത്.  ഇതോടെ ഇക്കൊല്ലം മലയാള സിനിമയ്ക്ക് ഉണ്ടായ വലിയ തീരാനഷ്ടങ്ങളുടെ കണക്കിൽ ഒരാൾ കൂടി ഉൾപ്പെടുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുളിക്കാൻ വേണ്ടി ഡാമിൽ ഇറങ്ങിയ അനിൽ (Anil Nedumangad) കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ ഒരു യുവാവ് മിനിട്ടുകൾക്കകം എത്തി അനിലിനെ കരയ്‍‍ക്കെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.  


Also Read: Sabarimala: ശബരിമലയിൽ ഇന്ന് തങ്കഅങ്കി ചാർത്തി മണ്ഡല പൂജ  


തൊടുപുഴയിൽ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അനിൽ.  കമ്മട്ടിപ്പാടം, അയ്യപ്പനും കോശി, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിൽ അനിൽ കൈകാര്യം ചെയ്ത ശ്രദ്ധേയമായ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ പൊൻതൂവലുകളാണെന്ന് നിസംശയം പറയാം. അയ്യപ്പനും കോശിയിലെ (Ayyappanum Koshiyum) സിഐ സതീഷ് എന്ന കഥപാത്രം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല.  


Also Read: നടൻ അനിൽ നെടുമങ്ങാട് ഷൂട്ടിങ്ങിനിടെ മുങ്ങി മരിച്ചു


അനിൽ പി നെടുമങ്ങാട് തന്റെ ഫേസ്ബുക്ക് പേജിൽ (Facebook Page) ഒടുവിൽ കുറിച്ച പോസ്റ്റ് വൈറലാകുകയാണ്.  അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകൻ സച്ചിയെ കുറിച്ചായിരുന്നു അനിൽ നേടുമാങ്ങാടിന്റെ അവസാന പോസ്റ്റ്.  സച്ചിയുടെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ച് പോസ്റ്റ് ഇട്ടശേഷം ഒടുവിൽ സച്ചിയുടെ അടുത്തേക്ക് അനിലും...  


സച്ചിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് എന്ന് പറഞ്ഞുകൊണ്ടാണ് അനിൽ തന്റെ കുറിപ്പ് കുറിച്ചത്. "ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .... ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു'.  ഇതായിരുന്നു അനിലിന്റെ കുറിപ്പ്.  



ഈ 2020 അവസാനിക്കാൻ നാളുകൾ മാത്രം അവശേഷിക്കുമ്പോഴും അതിന്റെ കൊലവിളി തുടരുകയാണ്. എണ്ണിയാലൊടുങ്ങാത്ത പ്രതിഭകളെ കവർന്നെടുത്ത വർഷമായി 2020 കാലയവനികയിൽ അടയാളപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.