തൻറെ തിയേറ്ററിക്കൽ  എക്സ്പീരിയൻസ്  അഭിനയ ശൈലിയിൽ കൂട്ടിയിണക്കി ,തികച്ചും വ്യത്യസ്തവും,മൗലികവുമായ  രീതിയിൽ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കരുത്തുറ്റതാക്കി മാറ്റിയ അഭിനയ പ്രതിഭ .മലയാളത്തിന്റെ  അഭിനയമികവിന്റെ ധാരാളിത്തത്തിലേക്കു ചേർത്ത് വെക്കേണ്ട മറ്റൊരു പേര് 


COMMERCIAL BREAK
SCROLL TO CONTINUE READING

തിയ്യേറ്റർ നാടകത്തിന്റ പശ്ചാത്തലത്തിൽ നിന്ന് വെള്ളിത്തിരയിലെത്തിയ മികച്ച അഭിനയ പ്രതിഭയാണ്. രാജേഷ് ശർമ്മ . 2005 മുതൽ സിനിമയിൽ സജീവമായിതുടങ്ങിയ രാജേഷ് ശർമ്മ ,അന്നയും റസൂലും ,ചാർളി ,സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ ,തീവണ്ടി,അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.



Pic Credits- Rajesh Sharma Facebook


നിരവധി പുരസ്കാരങ്ങളും  സംഗീത നാടക അക്കാദമിയുടെ അവാർഡും  കരസ്ഥമാക്കിയ അദ്ദേഹം ,വരും വർഷങ്ങളിൽ നിരവധി വേഷങ്ങളുമായി മലയാളം ,തമിഴ് സിനിമകളിൽ സജീവമാകുകയാണ്.  ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി യെന്ന ചിത്രത്തിലും മികച്ച വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻ നിർമ്മിക്കുന്ന പുള്ളി വേൾഡ് വൈഡായി പ്രദർശനത്തിനൊരുങ്ങുകയാണ്. 


ദേവ് മോഹൻ  നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്,ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ് ,സുധി കോപ്പ ,സന്തോഷ് കീഴാറ്റൂർ ,പ്രതാപൻ ,മീനാക്ഷി, അബിൻ ബിനോ തുടങ്ങിയവരാണ് മറ്റ്  അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.



Pic Credits- Rajesh Sharma Facebook


ഛായാഗ്രഹണം ബിനുകുര്യൻ.ദീപു ജോസഫാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. സംഗീതം ബിജിബാൽ.സ്പെഷ്യൽ ട്രാക്ക് -മനുഷ്യർ, കലാസംവിധാനം പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ ബിജു.കെ.തോമസ്. പി.ആർ.ഓ. എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.