ജൂനിയർ എൻടിആറിനും രാം ചരണിനുമൊപ്പം ആലിയയും, ആർആർആറിലെ പുതിയ ഗാനമെത്തി
തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.
എസ്. എസ് രാജമൗലി ചിത്രം ആർആർആർ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു സിനിമയാണ്. ചിത്രവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളെല്ലാം പെട്ടെന്നാണ് പ്രചരിക്കുന്നത്. ഇപ്പോഴിത ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'ഏറ്റുക ചെണ്ട' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജൂനിയർ എൻടിആറിനും രാം ചരണിനുമൊപ്പം ആലിയ ഭട്ടും ഈ ഗാനത്തിൽ എത്തുന്നുണ്ട്.
മാങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് കീരവാണിയാണ് സംഗീതം നൽകിയിട്ടുള്ളത്. വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി, ഹരിക നാരായണ്‍ എന്നിവരാണ് മലയാളം പതിപ്പിനായി ഗാനം ആലപിച്ചിരിക്കുന്നത്.
Also Read: RRR Release : കോവിഡ് വ്യാപനം കുറഞ്ഞാല്‍ ആര്‍ആര്‍ആര്‍ മാര്‍ച്ചില്‍ എത്തും; അല്ലെങ്കിൽ റിലീസ് ഏപ്രിലിൽ
തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ആർആർആറിന്റെ റിലീസ് മാറ്റി വച്ചിരുന്നു. ഒടുവിൽ മാർച്ച് 25ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്.
ബോളിവുഡ് താരം അജയ് ദേവ്ഗണ്‍, ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന്‍ ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആർആർആർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...