നവംബറിൽ ഒടിടിയിൽ നിങ്ങൾക്ക് കിട്ടുന്നത് സൂപ്പർ ട്രീറ്റാണ്. നിരവധി ചിത്രങ്ങളാണ് ഇതിനോടകം റിലീസായതും ഇനി റിലീസാകനുള്ളതും. നെറ്റ് ഫ്ലിക്സ്, സോണി ലൈവ്, ഹോട്ട് സ്റ്റാർ, ആമസോൺ പ്രൈം തുടങ്ങി എല്ലാ പ്ലാറ്റ് ഫോമുകളും മത്സരിച്ചാണ് ചിത്രങ്ങൾ എത്തിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


Dhamaka (ധമാക്ക)-Hindi


നംവബർ19-ന് റിലീസ് ചെയ്ത ചിത്രമാണ് ധമാക്ക. കാർത്തിക്ക് ആര്യൻ നായകനാകുന്ന ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസായത്. രാം മാധവനിയുടെ സംവിധാനത്തിൽ മൃണാൾ താക്കൂറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 


ALSO READ: Kaval Movie Release: സെൻസറിങ്ങ് പൂർത്തിയായി, ഇനി തീയേറ്ററിലേക്ക് സുരേഷ് ഗോപിയുടെ കാവൽ ഉടൻ


മോസ്റ്റ് എലിജിബിൾ ബാച്ചിലർ (Most Eligible Bachelor )-Telugu


നംവബർ19-ന്  തന്നെ  റിലീസായ മറ്റൊരു ചിത്രമാണ് മോസ്റ്റ് എലിജിബിൾ ബാച്ചിലർ. നെറ്റ്ഫ്ലിക്സി, എ.എച്ച്.എ പ്ലാറ്റ് ഫോമുകളിലായി ഇന്നലെ റിലീസായ ചിത്രത്തിൽ അഖിൽ അക്കിനേനി, പൂജ ഹെഗ്ഡെ തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


ഒക്ക ചിന്ന ഫാമിലി സ്റ്റോറി (OKA Chinna Family Story)-Telugu


മഹേഷ് ഉപ്പള സംവിധാനം ചെയ്ത് സീ ഫൈവിൽ റിലീസ് ചെയ്ത ചിത്രമാണ് ഒക്ക ചിന്ന ഫാമിലി സ്റ്റോറി. സംഗീത് ശോഭൻ, സിമ്രാൻ തുടങ്ങിയവർ വിവിധ വേഷങ്ങളിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Also Read: Padmini Movie: കുഞ്ചാക്കോ ബോബൻ IN&AS പദ്മിനി, സംവിധാനം സെന്ന ഹെഗ്ഡേ


പൊൻ മാണിക്കവേൽ (Pon Manickavel)-Tamil


പ്രഭുദേവ ആദ്യമായി പോലീസ്  വേഷത്തിലെത്തുന്ന പൊൻ മാണിക്കവേൽ ഡിസ്നി ഹോട്ട് സ്റ്റാറിൽ റിലീസായി. എ.സി മുകിൽ സംവിധാനം ചെയ്യുന്ന ചിത്രം 2019-ൽ റിലീസിന് എത്തേണ്ടതായിരുന്നു.


ചുരുളി(Churuli)-Malayalam


ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ സോണി ലൈവിൽ റിലീസ് ചെയ്ത ചിത്രമാണ് ചുരുളി. ചെമ്പൻ വിനോദ്,വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Drishyam-2 (Telugu)


മലയാളത്തിൽ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം-2 വിൻറെ വിജയത്തിന് ശേഷം മൊഴിമാറ്റത്തിൽ തെലുങ്കിലാണ് റിലീസിന് ഒരുങ്ങുന്നത്. വെങ്കടേഷ്, മീന, നാദിയ, നരേഷ്, കൃതിക, എസ്തർ അനിൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. നവംബർ 25-ന് ചിത്രം ആമസോൺ പ്രൈം റിലീസ് ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക