നാനിയും വിവേകും കൈ കോർക്കുന്നു, നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ; അൻറെ സുന്ദരനികിയുടെ ടീസർ എത്തി
ചിത്രത്തിൽ സുന്ദർ എന്ന ബ്രാഹ്മണ യുവാവിനെയാണ് നാനി അവതരിപ്പിക്കുന്നത്
നാനിയും സംവിധായകൻ വിവേക് ആത്രേയയും ആദ്യമായി കൈകോർക്കുന്ന അന്റെ സുന്ദരനികിയുടെ ടീസർ പുറത്ത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്. ചിത്രത്തിന്റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്.
ചിത്രത്തിൽ സുന്ദർ എന്ന ബ്രാഹ്മണ യുവാവിനെ അവതരിപ്പിക്കുന്നത് നാനിയാണ്. കുടുംബത്തിലെ ഒരേയൊരു ആൺകുട്ടിയായതിനാൽ സുന്ദറിന് കുടുംബത്തിൽ നിന്ന് ധാരാളം സ്നേഹവാത്സല്യങ്ങൾ ലഭിക്കുന്നു. എന്നാൽ ജ്യോതിഷികളുടെ ഉപദേശങ്ങൾ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ട സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തികച്ചു വ്യത്യസ്തമായൊരു പ്രമേയമാണ് ടീസറിൽ ലഭിക്കുന്ന സൂചന.
ALSO READ : Kunjeldho OTT Release : അവസാനം തീരുമാനമായി! കുഞ്ഞെൽദോ ഒടിടിയിൽ എത്തുന്നു
ജൂൺ 10 ന് തമിഴിൽ ആടാടെ സുന്ദരാ എന്ന പേരിലും മലയാളത്തിൽ ആഹാ സുന്ദരാ എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റർ രവിതേജ ഗിരിജലയാണ്. വിവേക് ആത്രേയ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവ്വഹിക്കുന്നത്. നാനി, നസ്രിയ ഫഹദ് എന്നിവരെ കൂടാതെ നദിയ, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യേർനേനി, രവിശങ്കർ വൈ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
Also Read : അവധി ആഘോഷിക്കാൻ ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക്
വിവേക് സാഗറിൻറെ സംഗീതത്തിൽ നികേത് ബൊമ്മിയാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈൻ: ലത നായിഡു പബ്ലിസിറ്റി ഡിസൈൻ: അനിൽ & ഭാനു പിആർഒ:ആതിര ദിൽജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...