Innocent: ചാലക്കുടി ലോക്സഭ മണ്ഡലത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ഊടും പാവും നെയ്ത കലാകാരൻ
Lok Sabha Election 2024: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന മുൻപേ അദ്ദേഹത്തെ നേരിട്ട് അറിയാമായിരുന്നു. അദ്ദേഹവുമായി ചർച്ച ചെയ്യുന്നത് എത്ര ഗൗരവമുള്ള കാര്യമാണെങ്കിലും സംസാരമെല്ലാം അവസാനിക്കുന്നത് പൊട്ടിച്ചിരിയിലായിരുന്നു.
പ്രശസ്ത സിനിമാതാരവും മുൻ ചാലക്കുടി എം.പിയുമായിരുന്ന ഇന്നസെൻ്റിനെ ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥ് അനുസ്മരിക്കുന്നു. വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഏവർക്കും പ്രിയങ്കരനായ ഇന്നസെൻ്റ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന മുൻപേ അദ്ദേഹത്തെ നേരിട്ട് അറിയാമായിരുന്നു. അദ്ദേഹവുമായി ചർച്ച ചെയ്യുന്നത് എത്ര ഗൗരവമുള്ള കാര്യമാണെങ്കിലും സംസാരമെല്ലാം അവസാനിക്കുന്നത് പൊട്ടിച്ചിരിയിലായിരുന്നു.
ചാലക്കുടി ലോക്സഭ മണ്ഡലത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ഊടും പാവും നെയ്ത "കലാകാരൻ" ആയിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലയിൽ സ്തുത്യർഹമായ നേട്ടങ്ങളായിരുന്നു അദ്ദേഹത്തിൻ്റെ നേതൃത്വത്തിർ കൈവരിച്ചത്. അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് നവ ചാലക്കുടി എന്ന ബ്രഹത്തായ ആശയം കെട്ടിപ്പടുത്തിട്ടുള്ളത്.
ALSO READ: 'ആർസി17'നായ് രാം ചരണും സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ഒന്നിക്കുന്നു !
ഞാൻ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോഴായിരുന്നു സ്മാർട്ട് ക്ലാസ് റൂം പദ്ധതി വ്യാപകമാക്കിയത്. അന്ന് അദ്ദേഹത്തിൻ്റെ പരിശ്രമഫലമായി ചാലക്കുടി മണ്ഡലത്തിലെ നിരവധി സ്കൂളുകളാണ് ഹൈടെക്കായത്. പല സ്കൂളുകളുടെയും കാര്യം പറയാനും സമ്മർദ്ദം ചെലുത്താനുമെല്ലാം നേരിട്ട് വിളിക്കും. സംസാരത്തിനൊടുവിൽ പറയും "ഓഹ് നിങ്ങള് വല്യ പ്രൊഫസറൊക്കെ തന്നെ, നമുക്ക് വിദ്യാഭ്യാസമൊന്നും ഇല്ലല്ലോ.." എന്ന്.
അദ്ദേഹത്തിൻ്റെ ഭരണമികവ് നേരിട്ട് കണ്ട സന്ദർഭമായിരുന്നു 2018-ലെ പ്രളയം. അന്ന് എറണാകുളം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളുടെയും പുനർ നിർമാണത്തിൻ്റെയും ചുമതല എനിക്കായിരുന്നു. എറണാകുളം കലക്ടറേറ്റിൽ ചേർന്ന യോഗങ്ങളിൽ ദൃഡമായ സ്വരമായിരുന്നു ഇന്നസെൻ്റിൻ്റേത്. ഞങ്ങളുടെ ജോലിഭാരം ലഘൂകരിക്കാനും അർഹതപ്പെട്ടവർക്കുള്ള സഹായങ്ങൾ കൃത്യമായി എത്തിക്കാനും ഇത് സഹായിച്ചിരുന്നു എങ്കിലും കാർന്നു തിന്നുന്ന കാൻസറിനെ വകവെക്കാതെയായിരുന്നു ഇതെല്ലാം എന്നതാണ് സത്യം.
കലാകാരന്മാരോട് വലിയ സ്നേഹവും ബഹുമാനവും പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. അങ്ങനെ ഒരു സംഭവം ഇപ്പോഴും ഓർമയിലുണ്ട്. തൃശൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുകയാണ്. അന്ന് വിദ്യാർത്ഥികളുടെ സുഖവിവരങ്ങൾ അന്വേഷിക്കാൻ മോഡൽ ഗേൾസ് സ്കൂളിൽ എത്തിയതായിരുന്നു ഞാനും ഇന്നസെൻ്റും. അവിടെ വെച്ച് അസാധ്യമായി മിമിക്രി അവതരിപ്പിച്ച ഒരു മിടുക്കനെ ഇന്നസെൻ്റ് അടുത്തു വിളിച്ച് ഏറെ നേരം സംസാരിച്ചു. നിനച്ചിരിക്കാത്ത നേരത്തുള്ള അദ്ദേഹത്തിൻ്റെ വിയോഗം വലിയ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. എന്നാൽ തമാശ പറഞ്ഞ് ആരെയും കയ്യിലെടുക്കുന്ന ഇന്നസെൻ്റിന് മലയാളിയുടെ മനസിൽ എക്കാലവും പ്രത്യേക സ്ഥാനമായിരിക്കുമെന്ന് തീർച്ചയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.