കഷ്ടിച്ച് 2 ദിവസം കൊണ്ടാണ് ലിയോ ബോക്സോഫീസിൽ 100 കോടി നേടിയത്. ആഗോള ബോക്സോഫീസിൽ ആകട്ടെ ചിത്രം ഇതിനോടകം 200 കോടി കഴിഞ്ഞെന്ന് സാക്നിക് ഡോട്ട് കോം അടക്കമുള്ള ബോക്സോഫീസ് ട്രാക്കിങ്ങ് വെബ്സൈറ്റുകൾ പുറത്ത് വിട്ട കണക്കുകളിൽ പറയുന്നു.  ആദ്യ ദിനം 64.8 കോടിയും, രണ്ടാം ദിനം 35.25 കോടിയും മൂന്നാം ദിനം 40 കോടിയുമാണ് ചിത്രത്തിൻറെ കളക്ഷൻ. ഇത്തരത്തിൽ ആകെ 140.05 കോടിയാണ് ലിയോ ഇന്ത്യയിൽ നേടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചില വെബ്സൈറ്റുകൾ പങ്ക് വെച്ച കണക്കുകൾ പ്രകാരം നാലാം ദിവസം 50 കോടിയെങ്കിലും ചിത്രം ഇന്ത്യയിൽ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇതുവരെയുള്ള ബോക്സോഫീസ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ ചിത്രം 190.68 കോടിയും ആഗോള ബോക്സോഫീസിൽ 142.20 കോടിയും നേടി ഒാവർ സീസ് കളക്ഷനായി ചിത്രം 66 കോടിയാണ് നേടിയത്.


ആറ് കോടിയെന്ന കെജിഎഫ് 2ന്റെ കേരള ബോക്സ് ഓഫീസ് റെക്കോർഡാണ് ഇതിനോടകം ലിയോ തകർത്തത്. ആദ്യ ദിനം സ്പെഷ്യൽ ഷോ ഉൾപ്പെടെ 11 കോടിയാണ് ലിയോ കേരളത്തിൽ നിന്നും സ്വന്തമാക്കിയത് . വിജയ് നായകനായ ലിയോയെ ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്‌സുമായി (എൽസിയു) കൂട്ടിച്ചേർത്തിട്ടുണ്ട്.


'ലിയോ' ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ആക്ഷൻ ഡ്രാമ മെഗാ-ബ്ലോക്ക്ബസ്റ്ററായാണ് ഒരുക്കിയിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, സാൻഡി തുടങ്ങി എല്ലാ അഭിനേതാക്കളും അവരവരുടെ റോളുകൾ മികച്ചതാക്കി കൊണ്ട് സിനിമയ്ക്ക് കരുത്ത് പകർന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.