വിജയ് ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാ​ഗമാണോ ലിയോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ ഒന്നടങ്കം. ലിയോയിലെ ചില താരങ്ങളെ ഇതിനോടകം തന്നെ അണിയറക്കാർ പരിചയപ്പെടുത്തി കഴിഞ്ഞിരുന്നു. മലയാളി താരങ്ങളും ലോകേഷിന്റെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മാത്യൂ തോമസ്, ബാബു ആന്റണിയുമാണ് ആ താരങ്ങൾ. ഇപ്പോഴിതാ മലയാളത്തിൽ നിന്ന് മറ്റൊരാൾ കൂടി ലിയോയിൽ അഭിനയിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളി താരം ജോജു ജോർജ് ലിയോയിൽ ജോയിൻ ചെയ്യും എന്നാണ് വിവിധ തമിഴ് മാധ്യമങ്ങളും ട്രേഡ് അനലിസ്റ്റുകളും ട്വീറ്റ് ചെയ്തിരുന്നത്. ചെന്നൈ ഷെഡ്യൂളില്‍ ജോജു ജോർജ് ജോയിൻ ചെയ്യുമെന്നായിരുന്നു തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ‘ലിയോ’യിയിൽ ജോജു അഭിനയിക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് നടനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.


അതേസമയം ചിത്രത്തിന്റെ കശ്മീര്‍ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രം നിലവില്‍ ഒരു ഷെഡ്യൂള്‍ ബ്രേക്കില്‍ ആണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വരും ഷെ‍ഡ്യൂളുകള്‍. വിദേശ വിതരണാവകാശം വിറ്റ വകയില്‍ 60 കോടി ചിത്രം നേടിയതായാണ് റിപ്പോർട്ട്. പ്രമുഖ കമ്പനിയായ ഫാര്‍സ് ഫിലിം ആണ് വിദേശ വിതരണാവകാശം നേടിയതെന്നാണ് വിവരം. ഇത് ശരിയാണെങ്കിൽ തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് തുകയാണ് ഇത്. 



Also Read: Madanolsavam Movie : 'ഓപ്പറേഷൻ മദനോത്സവം'; സുരാജ് വെഞ്ഞാറമൂട്- രതീഷ് പൊതുവാൾ ചിത്രത്തിന്റെ ടീസർ പുറത്ത്


ഡിജിറ്റല്‍, സാറ്റ്ലൈറ്റ്, മ്യൂസിക് റൈറ്റ്സ് കൂടി വിറ്റുപോകുമ്പോഴേക്കും വമ്പൻ തുക ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാവുന്നു. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. 2023 ഒക്ടോബര്‍ 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.