ലോകേഷ് - വിജയ് ചിത്രം 'ലിയോ'യുടെ ഓരോ അപ്ഡേറ്റുകളും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ബോളിവുഡിൽ നിന്ന് സഞ്ജയ് ദത്തുൾപ്പെടെ വമ്പൻ താര നിരയാണ് ലോകേഷ് കനകരാജ്-വിജയ് ചിത്രത്തിൽ അണിനിരക്കുന്നത്. ആ കൂട്ടത്തിൽ മലയാളത്തിൽ നിന്നും ഒരാൾ ഇടംപിടിച്ച വാർത്ത നമ്മൾ നേരത്തെ അറിഞ്ഞതാണ്. ടീനേജ് താരമായി മാറിയ മാത്യു തോമസും ലിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ മാത്യു മാത്രമല്ല, മറ്റൊരു മലയാളി നടൻ കൂടി ഈ ചിത്രത്തിൽ ഭാ​ഗമാകുന്നുണ്ട്. അത് മറ്റാരുമല്ല മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ എന്നറിയപ്പെടുന്ന ബാബു ആന്റണിയാണ് ലോകേഷ് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്ന അടുത്ത മലയാളി താരം. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോകുന്നവഴിക്ക് ഡൽഹി എയർപോർട്ടിൽ വെച്ച് ഐഎം വിജയനെ കണ്ടുമുട്ടിയ വിവരം പങ്കുവെച്ച് കൊണ്ട് ബാബു ആന്റണി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നിരവധി പേർ ബാബു ആന്റണിക്ക് ആശംസ നേർന്ന് കമന്റ് ചെയ്തു. ഐഎം വിജയനുമായുള്ള ഒരു ചിത്രവും ബാബു ആന്റണി പങ്കുവെച്ചിട്ടുണ്ട്. 



Also Read: Ela Veezha Poonchira Ott Update: കാത്തിരുന്ന സൗബിൻ ചിത്രം 'ഇല വീഴാ പൂഞ്ചിറ' ഒടിടിയിലെത്തി; എവിടെ കാണാം?


സഞ്ജയ് ദത്താണ് ചിത്രത്തിൽ വില്ലൻ കഥാപാത്രമായിരിക്കും ചെയ്യുക. ഒപ്പം തമിഴ് താരം അർജുൻ സർജയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവർക്ക് പുറമെ സംവിധായകൻ ഗൗതം മേനോൻ, തൃഷ കൃഷ്ണൻ, മൻസൂർ അലി ഖാൻ, സംവിധായകൻ മിസ്കിൻ, പ്രിയ ആനന്ദ്, ഡാൻസ് മാസ്റ്റർ സാൻഡി എന്നിവരും ചിത്രത്തിലുണ്ട്. 14 വർഷത്തിന് ശേഷമാണ് തൃഷ വിജയിയുടെ നായികയായിയെത്തുന്നത്. ഏറ്റവും അവസാനമായി ഇരുവരും ഒന്നിച്ചത് കുരുവി സിനിമയിലായിരുന്നു.


അനിരുദ്ധ് രവിചന്ദറാണ് ലിയോയ്ക്ക് സംഗീതം ഒരുക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് ലിയോയുടെ സഹനിർമാതാവ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കശ്മീരിൽ ഷൂട്ട് ചെയ്യുന്നതിനിടെ എടുത്ത ഫോട്ടോസുകൾ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോ വലിയ തരം​ഗം സൃഷ്ടിച്ചിരുന്നു.


ലോകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം ചേർന്ന് രത്ന കുമാറും, ധീരജ് വൈദിയും ചേർന്നാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അൻപറിവാണ് സംഘടന രംഗങ്ങൾ ഒരുക്കുന്നത്. ദിനേഷാണ് കൊറിയോഗ്രാഫർ. എൻ സതീസ് കുമാറാണ് ആർട്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്  അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിങ് 3 മാസത്തിനുള്ളിൽ പൂർത്തിയാകും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.