പ്രേക്ഷകരുടെ ആവേശം നിറച്ച്  വിജയ് നായകനാകുന്ന ലിയോയുടെ ട്രെയിലർ റിലീസായി. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം സത്യത്തിൽ പ്രേക്ഷകരെ ഞെട്ടിക്കാനായി കാത്തിരിക്കുകയാണ്. വമ്പൻ ഹൈപ്പാണ് ഇതിനോടകം ലിയോക്ക് ദക്ഷിണേന്ത്യയിൽ നിന്നാകെ കിട്ടിയത്.  അതേസമയം 2.43 സെക്കൻറുള്ള ട്രെയിലറിൽ കംപ്ലീറ്റ് മാസ് എൻറർടെയിനറിനുള്ള ചേരുവകൾ എല്ലാം തന്നെയുണ്ട്. ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. യു/എ സർ‌ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ 19ന് ലിയോ റിലീസ് ചെയ്യും. ​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ലിയോയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.ലോകേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം എന്നത് തന്നെയാണ് സിനിമയ്ക്ക് ഇത്ര വലിയ ഹൈപ്പ് ലഭിക്കാൻ കാരണം. 


 



ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറും, വിവിധ ഭാഷകളിലുള്ള പോസ്റ്ററുകളും ഇതിനോടകം തന്നെ വൈറലാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.