Leo Update: കടുത്ത നിരാശയിൽ ആരാധകർ, `ലിയോ`യ്ക്ക് ഓഡിയോ ലോഞ്ച് ഇല്ല; യഥാർത്ഥ കാരണം ഇതാണ്!!
ഓഡിയോ ലോഞ്ച് പാസുകള്‍ക്കായുള്ള വന്‍ ഡിമാന്‍ഡില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പ്രീ റിലീസ് ഇവന്റ് ഒഴിവാക്കുന്നതെന്നാണ് നിർമാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നത്.
വിജയ് ചിത്രങ്ങളുടെ റിലീസിന് മുൻപുള്ള ഏറ്റവും വലിയ ചടങ്ങാണ് ഓഡിയോ ലോഞ്ച്. ബീസ്റ്റിന്റെ അടക്കം ഓഡിയോ ലോഞ്ചുകൾ വളരെ പോപ്പുലർ ആയ ഒന്നാണ്. രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അതിഗംഭീരമായിരുന്നു. അതിന്റെ മുകളിൽ ആരാധകർ പ്രതീക്ഷിച്ചിരുന്ന പ്രീ റിലീസ് ഇവന്റ് ആയിരുന്നു ലിയോയുടേത്. എന്നാൽ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ.
ഓഡിയോ ലോഞ്ച് പാസുകള്‍ക്കായുള്ള വന്‍ ഡിമാന്‍ഡില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പ്രീ റിലീസ് ഇവന്റ് ഒഴിവാക്കുന്നതെന്നാണ് നിർമാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നത്. തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ അല്ല എന്നും നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ആരാധകർക്കായി സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ നൽകുമെന്നും സെവൻ സ്ക്രീൻ സ്റ്റുഡിയോസ് അറിയിച്ചു.
കോളിവുഡിൽ നിന്ന് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം എന്നത് തന്നെയാണ് സിനിമയ്ക്ക് ഇത്ര വലിയ ഹൈപ്പ് ലഭിക്കാൻ കാരണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറും, വിവിധ ഭാഷകളിലുള്ള പോസ്റ്ററുകളും ഇതിനോടകം തന്നെ വൈറലാണ്. ഒക്ടോോബർ 19ന് ചിത്രം തിയേറ്ററുകളിലെത്താൻ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് ആരാധകരിൽ ചെറിയ നിരാശ സൃഷ്ടിച്ചിട്ടുണ്ട്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...