മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ദേശസ്നേഹികളുടെ കണ്ണ് നനയിക്കും; അണിയറപ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്; റിവ്യൂ
പല രംഗങ്ങളിലും അറിയാതെ കണ്ണ് നനയുകയും അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും കണ്ട് അഭിമാനം നൽകുന്ന നിമിഷങ്ങളും ചിത്രത്തിലുണ്ട്
14 വർഷങ്ങൾക്ക് മുൻപ് സംഭവിച്ച മുംബൈ ഭീകരാക്രമണത്തിൽ വീരമൃതുവരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന "മേജർ" തീയേറ്ററിൽ നൽകുന്നത് സമാനതകളില്ലാത്ത അനുഭവമാണ്. പല രംഗങ്ങളിലും അറിയാതെ കണ്ണ് നനയുകയും അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും കണ്ട് അഭിമാനം നൽകുന്ന നിമിഷങ്ങളും ചിത്രത്തിലുണ്ട്. സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന രാജ്യസ്നേഹിയുടെ നേർക്കാഴ്ച ഒരു തരി പോലും നഷ്ടപ്പെടുത്താതെ സിനിമയിലൂടെ പകർത്തി അത് സിനിമയാക്കി ആളുകളിലേക്ക് എത്തിക്കണമെന്ന അണിയറപ്രവർത്തകരുടെ ചിന്തയ്ക്ക് മുന്നിൽ ബിഗ് സല്യൂട്ട്.
അദിവി ശേഷാണ് ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രമായി എത്തുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തോട് 100% നീതി പുലർത്തി എടുത്ത ചിത്രം ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട ചിത്രമാണ്.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി. കമാൻഡോയാണ് സന്ദീപ് ഉണ്ണിക്കൃഷ്ണൻ. 14 വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അറിയാതെ പല ജനങ്ങൾക്കും ഒരു നേർക്കാഴ്ചയായി ചിത്രം മാറുന്നുണ്ട്. ചെറുപ്പം മുതലേ പട്ടാളക്കാരനാകണമെന്ന് ആഗ്രഹിച്ച മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ തന്റെ ജീവിതത്തിലൂടെ ആ സ്വപ്‌നം നേടിയെടുക്കുകയും അതിലൂടെ ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി ചെയ്‌ത പോരാട്ടവും ഒരു തുറന്ന പുസ്തകമായി ചിത്രം കാണിക്കുന്നുണ്ട്.
ശശി കിരൺ ടിക്കയാണ് സംവിധാനം. മികച്ചൊരു സംവിധാനവും പറയേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടുള്ള തിരക്കഥയും കൊണ്ട് പ്രേക്ഷകനെ യാതൊരു തരത്തിലും സ്‌ക്രീനിൽ നിന്ന് കണ്ണെടുപ്പിക്കാതെ പിടിച്ചുനിർത്തുന്നുണ്ട്. പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനും .എത്തുന്നത്. ഗംഭീരമായ പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചിരിക്കുന്നത്. സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന ധീര യോദ്ധാവിനെയാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. അദിവി ശേഷ് പൂർണമായി തന്റെ കഥാപാത്രത്തെ മനസ്സിലാക്കി മികച്ച പ്രകടനവും കാഴ്ചവെച്ചു.
ചിത്രത്തിന് വേണ്ടിയെടുത്ത ശ്രമങ്ങൾ ഒക്കെ ഭംഗിയായി കാണാനും കഴിയുന്നുണ്ട്. മേക്കിങ്ങിന്റെ ഭംഗിയിലും കഥപറയുന്നതിന്റെ രീതിയും കാരണം വല്ലാണ്ടങ്ങ് മനസ്സിൽ ആഴത്തിൽ സ്പർശിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. അത് തന്നെയാണ് മേജർ .എന്ന ചിത്രത്തിന്റെ വിജയം. ഒരുപാട് പേരുടെ വിയർപ്പും കഷ്ടപാടുമാണ് സിനിമ. അത് തിയ്യേറ്ററിൽ പോയി കാണുമ്പോൾ സസ്പെൻസ് ലീക്ക് ചെയ്യുകയും സിനിമയിലെ രംഗങ്ങൾ മൊബൈലിൽ പകർത്താതെയിരിക്കുക. സിനിമ ലോകത്തെ വളർത്തിയെടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...