സെക്യൂരിറ്റി ജീവനക്കാരുടെ ജീവിതത്തെ ആസ്പദമാക്കി എസ്കെജെ ടോക്സ് നിർമ്മിച്ച 'ലൈഫ് ഓഫ് വാച്ച്മാൻ' എന്ന ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വൈശാഖ് ബാലചന്ദ്രൻ സുജിത്ത് കെ ജെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നത് സിനിമ നടനായ വിനോദ് തോമസാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സെക്യൂരിറ്റി ജീവനക്കാർ ദൈനംദിനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും, അവർ സമൂഹത്തിൽ നിന്ന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെയും ചർച്ച ചെയ്യുന്നു ഷോർട്ട് ഫിലിമാണ് ലൈഫ് ഓഫ് വാച്ച്മാൻ. തുച്ഛമായ വേദനത്തിൽ ജോലി ചെയ്യുന്ന ഇവരോട് പലരും തികച്ചും മനുഷ്യത്വരഹിതമായി ആണ് പെരുമാറുന്നത്. ഈ പ്രവണതകൾക്ക് ഒരു മാറ്റം വരുത്തക എന്ന സന്ദേശം മുന്നോട്ട് വെച്ചുകൊണ്ടാണ് എസ്കെജെ ടോക്സ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.


ALSO READ : Vaathil Movie : "ആണുങ്ങളായാൽ ഇത്തിരി ചുറ്റിക്കളിയൊക്കെ വേണം"; വിനയ് ഫോർട്ട് ചിത്രം വാതിലിന്റെ ടീസറെത്തി



SKJ TALKS എന്ന യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലുടെയാണ് ചിത്രം സ്ടീം ചെയ്തരിക്കുന്നത്. ഇതിനോടകം പ്രേക്ഷകർക്കിടയിൽ നല്ല പ്രതികരണങ്ങളാണ് ലൈഫ് ഓഫ് വാച്ച്മാന് ലഭിക്കുന്നത്. ഇതിനോടകം ഒന്നര ലക്ഷത്തോളം പേർ വീഡിയോ കണ്ടു കഴിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.