വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം ലൈഗറിന്റെ ആദ്യ ദിനത്തിലെ ആഗോള ഗ്രോസ് കളക്ഷൻ കണക്കുകൾ നിർമ്മാതാക്കൾ പുറത്തുവിട്ടു. ചിത്രം വൻ വിജയമാണെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി നെഗറ്റിവ്‌ റിവ്യൂകൾ ലഭിച്ചിരുന്നു. അതിന് പിന്നാലെ ചിത്രത്തിൻറെ നിർമ്മതാക്കളായ ധർമ്മ പ്രൊഡക്ഷൻസാണ് ആഗോള ഗ്രോസ് കളക്ഷൻ കണക്കുകൾ  പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനത്തിൽ ആഗോളതലത്തിൽ 33.12 കോടി രൂപ ലഭിച്ചുവെന്നാണ് ധർമ്മ പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത്. ചിത്രം 35 കോടി രൂപ നേടുമെന്നായിരുന്നു  ട്രേഡ് അനലിസ്റ്റുകളും പ്രവചിച്ചിരുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിൽ ചിത്രം 20 കോടി രൂപയാണ് നേടിയത്. എന്നാൽ ചിത്രത്തിന് റിലീസ് ദിവസം തന്നെ നെഗറ്റീവ് അഭിപ്രായങ്ങൾ ആയിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ലൈഗറിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറ് നേടിയതായി റിപ്പോർട്ട്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വൻ തുകയ്ക്കാണ് വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ചിത്രം ഒരു മാസം തിയേറ്ററിൽ പ്രദർശനം പൂർത്തിയാക്കിയതിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  തെലുഗു ഉൾപ്പടെ 5 ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.  ഹിന്ദി, തെലുഗു ഭാഷകളിൽ ഇറങ്ങിയ ചിത്രം കന്നട, മലയാളം, തമിഴ് ഭാഷകളിൽ മൊഴി മാറ്റിയാണ് റിലീസ് ചെയ്തിരിക്കുന്നത്. 


ALSO READ: Liger Movie Review : "മൈക് ടൈസനെ കോമാളി ആക്കി വെച്ചിട്ടുണ്ട്; എന്തൊരു ദുരന്തം സിനിമ"; ലൈഗർ പ്രേക്ഷക പ്രതികരണം ഇങ്ങനെ


പുരി ജ​ഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചായക്കടക്കാരനായ നായകൻ ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യൻ ആകുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈ​ഗർ. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവർകൊണ്ട വേഷമിടുന്നത്.


ചിത്രത്തിന്റെ ചില ഭാഗങ്ങൾ യുഎസിലാണ് ചിത്രീകരിച്ചത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്താണ് മൈക്ക് ടൈസൺ എത്തുന്നത്.  ലൈഗറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിജയ് ദേവരകൊണ്ട വ്യക്തമാക്കി.  ലൈഗറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് താരം സംസാരിക്കുന്നതിനിടയിൽ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വ്യക്തമാക്കിയതായി ഇടൈംസ് റിപ്പോർട്ട് ചെയ്തു. ചിത്രത്തിൻറെ പ്രൊമോഷൻ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.  ചിത്രത്തിൻറെ തീം സോങിനെ പ്രശംസിച്ച് കൊണ്ട് സാമന്തയും രശ്മികയും മന്ദാനയും ഒക്കെ രംഗത്തെത്തിയിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.