Liger OTT Release Date : വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം ലൈഗർ ഒടിടി റിലീസിനായി ഒരുങ്ങുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ലൈഗർ സെപ്റ്റംബർ 22ന് റിലീസ് ചെയ്യുമെന്ന് ബോളിവുഡ് പേജ് ത്രി സോഷ്യൽ മീഡിയ പേജുകൾ റിപ്പോർട്ട് ചെയ്യുന്നു. റിലീസിന് മുമ്പ് തന്നെ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വൻ തുകയ്ക്കാണ് വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റ് 25 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിനം ചിത്രത്തിന് ഗംഭീര പ്രതികരണം ലഭിച്ചെങ്കിലും പിന്നീട് ലൈഗറിനെ പ്രേക്ഷകർ കൈ വിടുകയം ചെയ്തു. തെലുഗു ഉൾപ്പടെ 5 ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.  ഹിന്ദി, തെലുഗു ഭാഷകളിൽ ഇറങ്ങിയ ചിത്രം കന്നട, മലയാളം, തമിഴ് ഭാഷകളിൽ മൊഴി മാറ്റിയാണ് റിലീസ് ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബോക്സിം​ഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുരി ജ​ഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചായക്കടക്കാരനായ നായകൻ ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യൻ ആകുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 


ALSO READ : Oscars 2023 : ആർആർആറും കശ്മീർ ഫയൽസും അല്ല; ഇന്ത്യയിൽ നിന്നും ഓസ്കാറിന് പോകുന്നത് ഈ ഗുജറാത്തി ചിത്രം


യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈ​ഗർ. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവർകൊണ്ട വേഷമിടുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ യുഎസിലാണ് ചിത്രീകരിച്ചത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്താണ് മൈക്ക് ടൈസൺ എത്തുന്നത്. 


ലൈഗറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിജയ് ദേവരകൊണ്ട വ്യക്തമാക്കി.  ലൈഗറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് താരം സംസാരിക്കുന്നതിനിടയിൽ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വ്യക്തമാക്കിയതായി ഇടൈംസ് റിപ്പോർട്ട് ചെയ്തു. ചിത്രത്തിൻറെ പ്രൊമോഷൻ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.  ചിത്രത്തിൻറെ തീം സോങിനെ പ്രശംസിച്ച് കൊണ്ട് സാമന്തയും രശ്മികയും മന്ദാനയും ഒക്കെ രംഗത്തെത്തിയിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.