മഹേഷിന്റെ പ്രതികാരം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാൽ  ഉറുമ്പിന്റെ പ്രതികാരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ചിന്തിച്ചിട്ടെങ്കിലുമുണ്ടോ?  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ, ചിന്തിക്കുക മാത്രമല്ല അവരെ വച്ചൊരു സീരീസ് തന്നെ ഇറക്കിയിരിക്കുകയാണ് ഫ്രീലാൻസറും യൂട്യൂബറുമായ വിഷ്ണു ദാസ് കെ എസ്. One To Z യൂട്യൂബ് ചാനലിലാണ് 'ചെറിയ  ഉറുമ്പിന്റെ വലിയ പ്രതികാരം' എന്ന പേരിൽ ആദ്യത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തിരിക്കുന്നത്.


ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധിപേർ വീഡിയോ കണ്ടുകഴിഞ്ഞു. ലോക്ക്ഡൌൺ കാലത്ത് എല്ലാവരും ലോക്കായിരിക്കുമ്പോൾ ആ അവസരത്തെ വിഷ്ണു ഉചിതമായി ഉപയോഗിച്ചു എന്ന് വേണം പറയാൻ.  


എന്നും ഒരു കൂട്ടം ഉറുമ്പുകൾ ജനലരികിൽ ഒത്തുകൂടുന്നത് കണ്ടാണ് വിഷ്ണുവിന് ഒരു കൗതുകം തോന്നിയത്.  പിന്നീടങ്ങോട്ട് അവരെ നിരീക്ഷിക്കാൻ തുടങ്ങി. നിരീക്ഷണം പിന്നീട് പഠനങ്ങളിലോട്ട് വഴിമാറി.



ഉറുമ്പുകളെകുറിച്ച് പഠിച്ച വിഷ്ണുവിന് എന്തുക്കൊണ്ട് ഇവരെ വച്ചൊരു വീഡിയോ ചെയ്‌തുകൂടാ എന്ന ചിന്ത വന്നത്.  ഉടനെ തന്‍റെ ക്യാമറകണ്ണുകൾ അവർക്ക് നേരെ പിടിച്ചു.  തനിക്കുവേണ്ട നടനെയും നടിയെയും സഹനടന്മാരെയും കണ്ടെത്തി.


തന്റെ കുഞ്ഞു മുറി പിന്നീട് വിഷ്ണു ഒരു ഷൂട്ടിംഗ് ലൊക്കേഷൻ ആയി മാറ്റുകയായിരുന്നു.


സീരീസിന്‍റെ കഥ,  തിരക്കഥ,  സംഭാഷണം, സംവിധാനം, കാമറ, എഡിറ്റിംഗ്,  ശബ്ദം എല്ലാം വിഷ്ണു തന്നെയാണ് ചെയ്തത്.  സുഹൃത്തായ സിൽജി മാത്യുവാണ് മറ്റൊരു കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത്.  അടുത്ത എപ്പിസോഡ് ഇറക്കാനുള്ള ആവേശത്തിലാണ് അണിയറ പ്രവർത്തകൻ. 


ലോക്ക്ഡൌൺ കാലത്ത് വെറുതെ ഇരിക്കാതെ ഇതുപോലുള്ള വ്യത്യസ്തങ്ങളായ സൃഷ്ടികൾ ഇനിയും ഉണ്ടാവട്ടെ...