മലയാളത്തിൽ ആദ്യമായി സ്പെഷ്യൽ പ്രിവ്യു നൈറ്റ് ഷോ; `ലിറ്റിൽ മിസ്സ് റാവുത്തർ` ഒക്ടോബർ 12നു എത്തും
മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
നവാഗതനായ വിഷ്ണു ദേവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ലിറ്റിൽ മിസ്സ് റാവുത്തർ' പ്രദർശനത്തിന് തയ്യാറെടുക്കുന്നു.
ഒക്ടോബർ 12നു 'ലിറ്റിൽ മിസ്സ് റാവുത്തർ' സെലിബ്രിറ്റി പ്രിവ്യു ഷോയും കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ എന്നീ ഇടങ്ങളിൽ സ്പെഷ്യൽ പ്രിവ്യു നൈറ്റ് ഷോകളോടെ പ്രദർശനം ആരംഭിക്കുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു. പത്തോളം നൈറ്റ് ഷോകളാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായിട്ടാണ് സ്പെഷ്യൽ നൈറ്റ് പ്രദർശനവുമായി ഒരു ചിത്രം റിലീസിന് എത്തുന്നത്. ഒക്ടോബർ 13 മുതൽ എല്ലാ തിയേറ്ററുകളിലും റെഗുലർ ഷോ ഉണ്ടായിരിക്കുന്നതാണ്.
ഉയരമുള്ള ആണ്‍കുട്ടിയും ഉയരം കുറഞ്ഞ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് ചിത്രത്തിന്റെ പ്രോമോ സൂചിപ്പിച്ചിരുന്നു. ഉയരവ്യത്യാസമുള്ള ദമ്പതികള്‍ക്കായി സമൂഹ മാധ്യമത്തില്‍ ആകര്‍ഷകമായ ക്യാമ്പയിനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ചിത്രത്തിന്റെ ഗാനങ്ങളും പ്രോമോകളും വ്യത്യസ്ത രീതിയിൽ ഒരുക്കിയത് പ്രേക്ഷകർക്കിടയിൽ ലിറ്റിൽ മിസ്സ് റാവുത്തറിനെ കാണാനുള്ള പ്രതീക്ഷ കൂടിയിട്ടുണ്ട്.
മ്യൂസിക്കൽ സെൻസേഷൻ ഗോവിന്ദ് വസന്ത ഒരുക്കിയ പത്തോളം ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിൽ ഇത്രത്തോളം റൊമാന്റിക് ഹിറ്റ് ഗാനങ്ങൾ ഒരു സിനിമയിൽ ഒരുങ്ങുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവും സാദിഖ് ഷായ്‌ക്കുമാണ് ലിറ്റിൽ മിസ്സ് റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. ഗൗരി കിഷൻ നൈന റാവുത്തർ എന്ന നായികാ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷായാണ് നായകനായി എത്തുന്നത്. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും.
നവീനും സുധിനുമാണ് കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം - ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ - വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ പ്രഭാറാം, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - അൻവർ അലി, അസോസിയേറ്റ് ഡയറക്ടർ - സിജോ ആൻഡ്രൂസ്, ആർട്ട് - മഹേഷ് ശ്രീധർ, കോസ്റ്റും - തരുണ്യ വി കെ, മേക്കപ്പ് - ജയൻ പൂങ്കുളം, വി എഫ് എക്സ് - വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ - കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ - അജിത് തോമസ്, ലിറിക്കൽ വീഡിയോ - അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.