മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ ഏറെ സജീവമായി കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന്, ഡിസംബർ 23 ന്  പുറത്തുവിടാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് ചർച്ച സജീവം ആയിരിക്കുന്നത്. ചർച്ചകളുടെ അടിസ്ഥാനത്തിൽ ചിത്രത്തിൻറെ പേര് മലൈകോട്ട വാലിബൻ എന്നോ, വാലിഭൻ എന്നോ ആയിരിക്കും. എന്നാൽ മലൈകോട്ട വാലിബൻ എന്ന് തന്നെയാണ് ചിത്രത്തിൻറെ പേര് എന്നാണ് റിപ്പോട്ടുകളും സൂചിപ്പിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ എത്തുന്ന ആവേശത്തിലാണ് ആരാധകർ ഇപ്പോൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററിന്റെ വിവിധ ഭാഗങ്ങൾ ചെറിയ പസിൽ  പോലെ മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങൾ യോജിപ്പിച്ച് ചിത്രത്തിൻറെ പേര് മലൈകോട്ട വാലിബൻ എന്ന് തന്നെയാണെന്ന് പ്രേക്ഷകർ ഉറപ്പിച്ച് കഴിഞ്ഞു. ഇതിനോടൊപ്പം തന്നെ മോഹൻലാൽ ചിത്രത്തിൻറെ ടൈറ്റിൽ തയ്യാറാക്കുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.



ALSO READ: LJP - Mohanlal Movie : പ്രതിഭയും പ്രതിഭാസവും കൈ കോർത്തപ്പോൾ; മോഹൻലാൽ - ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും


റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ നായികയായി എത്തുന്നത് രാധിക ആപ്തെയാണ്. ഒക്ടോബർ 25 നാണ് ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ  മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇനിയും പുറത്തുവിട്ടിട്ടില്ല. ആദ്യമായി മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി  ലിജോ ഒരുക്കുന്ന ചിത്രമെന്നതാണ് ചിത്രത്തിൻറെ   പ്രധാന പ്രത്യേകത. 


ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ് സെഞ്ചുറി ഫിലിംസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്  ഇത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾവ പുറത്ത് വിട്ടില്ല. മോഹൻലാലിന്റെ നിലവിൽ പുരോഗമിക്കുന്ന ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണത്തിന് ശേഷമാകും മോഹൻലാൽ ലിജോയുടെ സിനിമയ്ക്ക് ഡേറ്റ് നൽകുക. 2023 ഓടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 


ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹൻലാൽ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്. ചെമ്പോത്ത് സൈമൺ എന്നായിരിക്കും മോഹൻലാൽ അവതരിപ്പിക്കുന്ന സിനിമയുടെ പേരെന്നും ആ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.


ഏറ്റവും അവസാനമായി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നൻപകൽ നേരത്ത് മയക്കം എന്ന സിനിമയാണ് ലിജോ ഒരുക്കിയത്. മമ്മൂട്ടി ലിജോ ചിത്രം ഐഎഫ്എഫ്കെ 2023 പതിപ്പിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചു. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ട് ചിത്രമായ മോൺസ്റ്ററാണ് മോഹൻലാലിന്റെ ഏറ്റവും അവസാനമായി തിയറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്