വിക്രം എന്ന ചിത്രത്തിലൂടെ 2022ൽ ബ്ലോക്ബസ്റ്റർ സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴ് ഇൻഡസ്ട്രിയിൽ മാത്രമല്ല മലയാളത്തിലും പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു വിക്രം. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് ലോകേഷ് സംവിധാനം ചെയ്തതെങ്കിലും ഇതിനോടകം പ്രേക്ഷകർക്കിടയിൽ ഒരു മികച്ച സംവിധായകൻ എന്ന ബ്രാൻഡ് ഉണ്ടാക്കിയെടുക്കാൻ ലോകേഷിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ തെന്നിന്ത്യൻ സിനിമ മേഖലയിലെ ഫിലിം മേക്കേഴ്സിന്റെ ഒരു റൗണ്ട് ടേബിളിൽ ലോകേഷ് പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2022ൽ ലോകേഷിന് ഇഷ്ടപ്പെട്ട ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞത് മലയാളി പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയാണ് 2022ൽ ലോകേഷിന് ഇഷ്ടപ്പെട്ട ചിത്രം. ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച ഫിലിം മേക്കേഴ്സ് അഡ്ഡയില്‍ അനുപമ ചോപ്രയുടെ ചോദ്യത്തിനാണ് ലോകേഷിന്റെ മറുപടി. കമൽ ഹാസൻ, രാജമൗലി, ​ഗൗതം വാസുദേവ്, സ്വപ്ന, പൃഥ്വിരാജ് എന്നിവരും റൗണ്ട് ടേബിളിന്റെ ഭാ​ഗമായിരുന്നു. 


Also Read: 'മമ്മൂക്കയെ ചൊറിയാൻ നിൽക്കണ്ട, ആ പറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല': ജൂഡ് ആന്റണി ജോസഫ്


 


2022ൽ ഇറങ്ങിയതിൽ എനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആ​ഗ്രഹം തോന്നിയ ചിത്രമാണ് തല്ലുമാല. രണ്ട് മൂന്ന് തവണ തുടര്‍ച്ചയായി ചിത്രം ഞാന്‍ കണ്ടു. അതിന്‍റെ എഡിറ്റ് ബട്ടണ്‍ എനിക്ക് ഇഷ്ടപ്പെട്ടു. എന്‍റെ രീതിയിലുള്ള ചിത്രമായി എനിക്കത് തോന്നി. അത്തരമൊരു ചിത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നും തോന്നി - ലോകേഷ്.


ഓ​ഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തിയ തല്ലുമാല പ്രേക്ഷകർ ഏറ്റെടുക്കുകയും വലിയ ഹിറ്റാകുകയും ചെയ്തിരുന്നു. 71.36 കോടിയാണ് ചിത്രം നേടിയ കളക്ഷൻ. മുഹ്സിൻ പരാരി അഷ്‌റഫ്‌ ഹംസ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.