ആരാധകര്‍ ഏറെ കാത്തിരുന്ന നാഗചൈതന്യ-സായ് പല്ലവി  ചിത്രം   ‘ലവ് സ്റ്റോറി’ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ആയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

‘ഫിദ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവിയും ശേഖര്‍ കമ്മുലയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ‘ലവ് സ്റ്റോറി’യുടെ (Love Story)  പ്രത്യേകത.   കഴിഞ്ഞ ഏപ്രിലിൽ റിലീസിന് എത്തേണ്ട  സിനിമയായിരുന്നു ഇത്. എന്നാൽ കോവിഡ് വ്യാപനവും മറ്റ്  പ്രതിസന്ധിയും മൂലം ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കപ്പെടുകയായിരുന്നു.  


നാഗ ചൈതന്യയും ഭാര്യ സാമന്തയും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചിത്രം റിലീസിന് എത്തിയത് എന്ന പ്രത്യേകതയും ഉണ്ട്.  


എന്നാല്‍, ഇപ്പോള്‍ പുതിയ സിനിമയുടെ വിശേഷങ്ങളും ഒപ്പം ശേഖര്‍ കമ്മുലയുമായുള്ള  സൗഹൃദത്തെക്കുറിച്ചും  തുറന്ന് സംസാരിക്കുകയാണ് സായ് പല്ലവി (Sai Pallavi). 
 
തിരക്കഥ വായിച്ചപ്പോള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ കഥാപാത്രം പരിചിതമായ ഒന്നായിരിക്കുമെന്നാണ് തോന്നിയത് എന്നും  കൊമേഴ്‌സ്യല്‍ ചിത്രമെന്ന രീതിയില്‍ സംവിധായകന്‍ ശേഖറിന് ഇതൊരു വെല്ലുവിളിയായിരുന്നെന്നും താരം  അഭിപ്രായപ്പെട്ടു. 


"ഒരു നടി എന്ന രീതിയില്‍ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തോന്നിയത് ഈ കഥാപാത്രം ഒരിക്കലും ഒറ്റപ്പെട്ട ഒന്നല്ല, മറിച്ച് എല്ലാ പെണ്‍കുട്ടികള്‍ക്കും പരിചിതമായ ഒന്നാണ് എന്നായിരുന്നു. കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്ക് ഈ വിഷയത്തെ പൂര്‍ണമായും അവതരിപ്പിക്കാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ ശേഖര്‍ കമ്മുലയ്ക്ക് അത് സാധിച്ചു",  സായ് പല്ലവി പറയുന്നു.


സിനിമ കണ്ട് കഴിയുമ്പോള്‍ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് ചിന്തിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി പറഞ്ഞു.  


"ഈ സിനിമ കണ്ട് കഴിയുമ്പോള്‍ മാതാപിതാക്കള്‍ അവരുടെ കുട്ടികളോട് ചോദിക്കണം, ‘നിനക്ക് ഞങ്ങളോട് പറയാന്‍ പറ്റാതെ പോയ എന്തെങ്കിലും കാര്യമുണ്ടോ?  എന്ന്. അല്ലെങ്കില്‍ അവര്‍ സ്വയം ചോദിക്കണം ഞങ്ങളുടെ കുട്ടികളെ ഇതിലും നല്ല രീതിയില്‍ എങ്ങനെയാണ് ശ്രദ്ധിക്കാനാവുക എന്ന്. അത് മാത്രമാണ് സിനിമയെക്കുറിച്ച് തന്‍റെ  ആകെയുള്ള പ്രതീക്ഷ,” സായ് പല്ലവി വ്യക്തമാക്കി.  


ശേഖര്‍ കമ്മുലയുമൊത്ത് മുന്‍പ് ചെയ്ത "ഫിദ" എന്ന ചിത്രത്തിലെ ഭാനുമതി  കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരുന്നു സായ് പല്ലവി.   സിനിമയും സായ് പല്ലവിയുടെ കഥാപാത്രവും തെന്നിന്ത്യയൊട്ടാകെ  സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.  


Also Read: Naga Chaitanya Love Story| വിവാദങ്ങൾക്കിടയിൽ നാഗ ചൈതന്യയുടെ ലവ് സറ്റോറി ഇന്ന് റിലീസിന്


മലയാള സിനിമയിലൂടെ ആയിരുന്നു സായ് പല്ലവിയുടെ  വെള്ളിത്തിരയിലേയ്ക്കുള്ള അരങ്ങേറ്റം.  


അല്‍ഫോന്‍സ് പുത്രന്‍  സംവിധാനം  ചെയ്ത  2015ല്‍ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ "മലര്‍" ഇന്നും ആരാധക ഹൃദയങ്ങില്‍  നിറഞ്ഞു നില്‍ക്കുന്നു.  മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ  സായ് പല്ലവി  തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.  ഇന്ന്  തെന്നിന്ത്യയിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.