കോളിവുഡിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറി റൊമാന്റിക് കോമഡി ചിത്രം ലവ് ടുഡേ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയത്. ഡിസംബർ രണ്ട് മുതൽ ചിത്രം തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമിൽ സംപ്രഷണം ചെയ്ത് തുടങ്ങുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. പ്രദീപ് രംഗനാഥൻ, ഇവാന, രവീണ രവി, യോഗി ബാബു, രാധിക ശരത്കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. നായകനായ പ്രദീപ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഘട്ടത്തിൽ ഒരു കാമുകനും കാമുകിയും തങ്ങളുടെ മൊബൈൽ ഫോണുകൾ പരസ്പരം കൈമാറുന്നതും അതെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുടെ കഥയാണ് ലവ് ടുഡേ. ഒരു കോമഡി എന്റർട്രേയ്നർ എന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. തിയറ്ററുകളിൽ വലിയ തോതിൽ പ്രേക്ഷക പ്രീതി ലഭിച്ച ചിത്രമാണ് ലവ് ടുഡേ. റിപ്പോർട്ടുകൾ പ്രകാരം 5 കോടി രൂപയ്ക്ക് തയ്യറാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും ഇതിനോടകം 70ന് മുകളിൽ കോടി സ്വന്തമാക്കി. 


ALSO READ : Chup Movie : റെക്കോർഡ് നേട്ടവുമായി ദുൽഖർ സൽമാൻ ചിത്രം ഛുപ്; ഒടിടിയിൽ ചിത്രത്തിന് വൻ സ്വീകരണം



പ്രദീപ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോമളി എന്ന ജയം രവി ചിത്രത്തിലൂടെയാണ് പ്രദീപ് കോളിവുഡിലേക്കെത്തുന്നത്. കോമാളിക്ക് മുമ്പ് പ്രദീപിന്റെ ഷോർട്ട് ഫിലിമുകൾക്ക് വൻ ജനപ്രീതി ലഭിച്ചിട്ടുണ്ട്. അവയിൽ ഒന്നായ ആപ്പ് (എ) ലോക്കിൽ നിന്നുമാണ് ലവ് ടുഡേ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്.


കൂടാതെ സിനിമയുടെ വരികൾ എഴുതിയതും പ്രദീപ് തന്നെയാണ്. യുവൻ ശങ്കർ രാജയാണ് പ്രദീപിന്റെ വരികൾക്ക് സംഗീതം നൽകിയത്. എജിഎസ് എന്റർടേയന്റമെന്റെ ബാനറിൽ കൽപാത്തി എസ് അഗോരം, കൽപാത്തി എസ് ഗണേശ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റെഡ് ജയന്റ്സ് മൂവീസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.