പ്രണയവും, ക്യാമ്പസ് രാഷ്ട്രീയവും പരിസ്ഥിതി രാഷ്ട്രീയവും പ്രധാന പ്രേമേയമാക്കി ഒരുക്കിയിരിക്കുന്ന "ലവ്ഫുളി യുവേർസ് വേദ" വിജയകരമായി പ്രദർശനം തുടരുന്നു. കേരള വർമ കോളേജിലെ സഖാവ് ലാലപ്പന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ നിർമിച്ച ചിത്രമാണ് വേദ. സഖാവ് ജീവൻ ലാൽ എന്ന കഥാപാത്രമായി പുതുമുഖ നായകൻ വെങ്കിടേഷ് സ്‌ക്രീനിൽ വരച്ചു വെക്കുന്നത് ഒരിക്കലും മരിക്കാത്ത ലാലപ്പൻ സഖാവിന്റെ ഓർമ്മകൾ ആണ്. അദ്ദേഹം പറയാതെ വച്ച പ്രണയവും, മുൻകൈയ്യെടുത്ത് പൊരുതിയ ക്യാമ്പസ്സിലെ പരിസ്ഥിതി പ്രശ്നങ്ങളും അതിമനോഹരമായി ദൃശ്യവത്കരിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

രജിഷ വിജയനാണ്‌ സഖാവ് ജീവൻ ലാലിന്റെ പ്രണയിനിയായ വേദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌. തൊണ്ണൂറുകളിലെ കലാലയ ഓർമ്മകളിലേക്കുള്ള ഒരു തിരിച്ചു പോക്ക് ആണ് ലവ് ഫുള്ളി yours വേദ. ആർ2 എന്റർടെയിൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ബാബു വൈലത്തൂരാണ്. രജിഷ വിജയനും വെങ്കിടേഷിനും പുറമെ അനിക സുരേന്ദ്രനും, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോൻ, രഞ്ജിത്ശേഖർ, ചന്തുനാഥ്, അപ്പാനി ശരത്, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയ കൃഷ്ണൻ, അർജ്ജുൻ പി അശോകൻ, സൂര്യ ലാൽ, ഫ്രാങ്കോ എന്നിവരാണ് അഭിനയിക്കുന്നത്‌. 


Also Read: Mammootty-Vysakh Movie: സംവിധാനം വൈശാഖ്, തിരക്കഥ മിഥുൻ, നായകനായി മമ്മൂട്ടിയും; അണിയറയിൽ ഒരുങ്ങുന്നത് മാസ് ആക്ഷൻ കോമഡിയോ?


 


ഛായാഗ്രഹണം ടോബിൻ തോമസ്സ്, സഹ നിർമ്മാണം അബ്ദുൾ സലിം,ലൈൻ പ്രൊഡ്യൂസർ ഹാരിസ്ദേശം, പ്രൊജക്റ്റ്കൺസൾടന്റ്-അൻഷാദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നിതിൻ സി സി, എഡിറ്റർ സോബിൻ സോമൻ , ആർട്ട്-സുഭാഷ് കരുണ, വസ്ത്രാലങ്കാരം- അരുൺമനോഹർ, മേക്കപ്പ്- ആർ ജി വയനാട്, സംഘട്ടനം-ഫിനിക്സ്പ്രഭു, ടൈറ്റിൽ ഡിസൈൻ- ധനുഷ് പ്രകാശ്, പ്രൊഡക്ഷൻ കൺട്രോളർ -റെനി ദിവാകർ, സ്റ്റിൽസ്-റിഷാജ് മുഹമ്മദ്, പി ആർ ഓ -എ എസ് ദിനേശ്, മീഡിയ പ്ലാനിങ്ങ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിങ്ങ്-വൈശാഖ് സി വടക്കേവീട്, ഡിസൈൻസ്-യെല്ലോടൂത്ത്, കളറിസ്റ്റ്- ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ്-സുൾഫിക്കർ, സൗണ്ട്ഡിസൈൻ- വിഷ്ണു പി സി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.