ഭിനയ മികവ് കൊണ്ട് മാത്രമല്ല, വ്യക്തിത്വ൦ കൊണ്ടും തെന്നിന്ത്യന്‍ ചലച്ചിത്ര ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ, നയന്‍താരയോടുള്ള ആരാധന വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബാഹുബലി താരം പ്രഭാസ്. 


തന്‍റെ ഏറ്റവു൦ പുതിയ തെലുങ്ക് ചലച്ചിത്രമായ 'സാഹോ'യുടെ പ്രോമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് പ്രഭാസ് നയന്‍താരയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞത്. 


തെന്നിന്ത്യന്‍ നടിമാരില്‍ താനേറ്റവും ആരാധിക്കുന്ന താരമാണ് നയന്‍താരയെന്ന് വ്യക്തമാക്കിയ പ്രഭാസ് താരത്തിന്‍റെ സ്‌ക്രീന്‍ സ്‌പേയ്‌സും അഭിനയത്തിലുള്ള കഴിവും വളരെ ഇഷ്ടമാണെന്നും വ്യക്തമാക്കി. 


കന്നഡ ചലച്ചിത്രം 'ജോഗി'യുടെ തെലുങ്ക്‌ പതിപ്പായ 'യോഗി' എന്ന ചിത്രത്തില്‍ പ്രഭാസും നയന്‍താരയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 


അതേസമയം, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി മൂന്ന് ചിത്രങ്ങള്‍ കൂടി നയന്‍‌താരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. 


നിവിന്‍ പോളി നായകനായ ലവ് ആക്ഷന്‍ ഡ്രാമ, വിജയ്‌ നായകനായ ബിഗില്‍, ചിരഞ്ജീവിയുടെ സേ റാ നരസിംഹ റെഡ്ഡി എന്നിവയാണ് നയന്‍‌താരയുടെ പുതിയ ചിത്രങ്ങള്‍.


ചിരഞ്ജീവി നായകനാകുന്ന സേ റാ നരസിംഹ റെഡ്ഡിയില്‍ തെലുങ്ക് - തമിഴ്- ബോളിവുഡ് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


350 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സാഹോയാണ് പ്രഭാസിന്‍റെ ഏറ്റവും പുതിയ ചിത്രം. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് നായിക. ചിത്രം ഇന്ന് മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.