Thiruvananthapuram: മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ "ദി പ്രീസ്റ്റി"ലെ (The Priest) ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഹരിനാരായണൻ രചിച്ച ഗാനത്തിന്റെ വീഡിയോ ആണ് പുറത്ത് വിട്ടത്. നവാഗത സംവിധായകനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ് രചിച്ചിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുൽ രാജാണ് നസ്രേത്തിന് നാട്ടിൽ എന്ന് തുടങ്ങുന്ന വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്. മെറിൻ ഗ്രിഗറി, ബേബി നിയ ചാർലി, ക്രോസ് റോഡ്സ് അകബല്ല ബാൻഡും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന മമ്മൂട്ടി (Mammootty) ചിത്രം എന്ന പ്രത്യേകത കൂടി ദി പ്രിസ്റ്റിന് ഉണ്ട്.



ALSO READ: Godzilla v/s Kong: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് Trailer പുറത്തിറങ്ങി


നിഖില വിമൽ, സാനിയ ഇയ്യപ്പൻ,(Saniya Iyyappan) ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, ടി ജി രവി, രമേശ് പിഷാരടി, വെങ്കിടേഷ്, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആർ ഡി ഇല്ല്യൂമിനേഷൻസിന്റെയും ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്.


ALSO READ: Rajamouli യുടെ RRR ഒക്ടോബർ 13ന് തീയറ്ററുകളിലെത്തും


ചിത്രത്തിലെ പ്രധാന കഥാപാത്രമായ പുരോഹിതനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം നിർമ്മാണം പൂർത്തിയാക്കിയ ചിത്രം ഷൂട്ടിംങ് (shooting)ആരംഭിച്ചത് 2020 ജനുവരിയിലായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കു ചെയ്യുക