നടൻ പൃഥ്വിരാജ് വീണ്ടും തുറന്നടിച്ച് സംഗീത സംവിധായകനും ഗാനരചയ്താവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. തന്നെ ചില സിനിമകളിൽ നിന്നും ഒഴിവാക്കാൻ പൃഥ്വിരാജ് ശ്രമിച്ചിട്ടുണ്ടെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. വീണ്ടും പൃഥ്വിരാജിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് കൈതപ്രം. മലയാള സിനിമയുടെ കുത്തക പൃഥ്വരാജിന്റെ കൈയ്യിലാണെങ്കിൽ തനിക്കൊന്നമല്ലയെന്നാണ് ദ് ന്യൂ ഇന്ത്യൻഎക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കൈതപ്രം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

'എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല. മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും എനിക്ക് ഭയപ്പെടാനൊന്നുമില്ല. ഒരിക്കൽ ദേവരാജൻ മാസ്റ്റർ തന്നോട് പറഞ്ഞിട്ടുണ്ട്, യേശുദാസിന്റെ ഒരേയൊരു തെറ്റ് അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗായകനെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു എന്നതാണെന്ന്. അതുപോലെ എന്റെ കഴിവും എനിക്കറിയാം. ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് എന്റെ അർപ്പണബോധം വഴിയാണ്. അല്ലാതെ ആകസ്‌മികമായ നേട്ടമല്ല' കൈതപ്രം  ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.


ALSO READ : GP & Gopika Anil Engagement: ജിപിയും സാന്ത്വനം സീരിയലിലെ പ്രിയ നായിക ​ഗോപികയും വിവാഹിതരാകുന്നു


സിനിമയിൽ പേടിക്കണ്ട കാര്യങ്ങൾ ഒന്നുമില്ല. പത്മാരാജിനോടൊഴികെ താൻ ആരോടും അവസരം ചോദിച്ചിട്ടില്ലയെന്ന് കൈതപ്രം തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി. നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ നിങ്ങളിലേക്ക് അവസരങ്ങൾ എത്തിച്ചേരുമെന്ന് ഗാനരചയ്താവ് തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി.


നേരത്തെ തന്നെ ഗാനത്തിന് വൈരികൾ എഴുതാൻ വിളിച്ച് വരുത്തിയ ശേഷം പൃഥ്വിരാജ് പറഞ്ഞു വിട്ടുയെന്നായിരുന്നു കൈതപ്രം വിമർശനം ഉയർത്തിയത്. 72 വയസ് കഴിഞ്ഞ തന്നെ ദീപക് ദേവിന്റെ ഗാനത്തിന് വരികൾ എഴുതാൻ ക്ഷെണിച്ചിരുന്നു. എന്നാൽ പൃഥ്വിരാജ് ഇടപെട്ട് തന്റെ അവസരം നഷ്ടപ്പെടുത്തുകയായിരുന്നുയെന്നാണ് കൈതപ്രം ആരോപിക്കുന്നത്. 72കാരനായിരുന്ന താൻ കാല് വൈയ്യാതെ മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയിലേക്കെത്തിയത്. പാട്ട് എഴുതിട്ട് തന്നെ പൃഥ്വിരാജ് ഇടപ്പെട്ട് പറഞ്ഞയിക്കുകയായിരുന്നു അന്ന് കൈതപ്രം പറഞ്ഞു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.