MA Yusuff Ali: എംഎ യൂസഫലിയുടെ സഹോദരന്റെ മകൾ വിവാഹിതയായി; ചടങ്ങിൽ പങ്കെടുത്ത് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ വൻ താരനിര- വീഡിയോ
MA Yusuff Ali Niece: എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകൾ ഫഹിമയും സിറാജ് ഇന്റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ മുല്ലിക്കോട്ടിന്റെയും റഷീദയുടെയും മകൻ മുബീനും വിവാഹിതരായി.
ദുബായ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്റഫ് അലിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് വൻ താരനിര. എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും മകൾ ഫഹിമയും സിറാജ് ഇന്റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ മുല്ലിക്കോട്ടിന്റെയും റഷീദയുടെയും മകൻ മുബീനും വിവാഹിതരായി.
അബുദാബി എമിറേറ്റ്സ് പാലസിലാണ് ചടങ്ങുകൾ നടന്നത്. യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി യൂനസ് ഹാജി അൽ ഖൂരി തുടങ്ങി യുഎഇയിലെ പ്രമുഖ വ്യക്തികൾ വിവാഹത്തിൽ പങ്കെടുത്തു.
സിനിമാ മേഖലയിൽ നിന്ന് മമ്മൂട്ടിയും ഭാര്യ സുൽഫത്തും, മോഹൻലാലും ഭാര്യ സുചിത്രയും, ജയറാം, പാർവതി, കാളിദാസ്, മാളവിക, ദിലീപ്, കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും, ജയസൂര്യയും ഭാര്യ സരിതയും, ആസിഫ് അലിയും ഭാര്യ സമയും, ജോജു ജോർജ്, ടൊവിനോ തോമസ്, രമേഷ് പിഷാരടി, ആന്റോ ജോസഫ്, അപർണ ബാലമുരളി എന്നിവരും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...