വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് 'മാമന്നൻ'. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. ജൂൺ 29ന് തിയറ്ററുകളിൽ എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി. വടിവേലുവിന്റെ ​ഗംഭീര തിരിച്ചുവരവിന് സാക്ഷിയായ ചിത്രമാണ് മാമന്നൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

മാരി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്തത്. മാരി ശെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് മാമന്നൻ.


Also Read: Guns and Gulaabs: ദുൽഖറിന്റെ 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്' നെറ്റ്ഫ്ലിക്സിലെത്തുന്നു; ഓ​ഗസ്റ്റ് 2ന് ട്രെയിലർ റിലീസ്


എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജയിന്റ് മൂവീസിന്റെ ബാനറിലാണ് നിർമ്മാണം. തേനി ഈശ്വർ ആണ് ഛായാഗ്രഹണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.