Maaveeran Movie: `സീനാ സീനാ`... ശിവകാർത്തികേയൻ ചിത്രം `മാവീരനി`ലെ ആദ്യ ഗാനമെത്തി
മഡോണി അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് `മാവീരൻ`.
കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് ശിവകാർത്തികേയൻ. ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാവീരൻ. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. സീനാ സീനാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കബിലൻ, സി.എം ലോകേഷ് എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഭരത് ശങ്കര്‍ ആണ്.
മഡോണി അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാവീരൻ'. ഒരു മാസ് ചിത്രമായാണ് മാവീരൻ ഒരുങ്ങുന്നത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകൻ എസ് ശങ്കറിന്റെ മകള്‍ അദിതിയാണ് ചിത്രത്തിൽ നായികയാകുന്നത്. ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വയാണ് ചിത്രം നിർമ്മിക്കുന്നത്. വിധു അയ്യണ്ണയാണ് ഛായാഗ്രാഹകൻ. എഡിറ്റർ - ഫിലോമിൻ രാജ്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
Also Read: Christy Movie Review: ക്രിസ്റ്റിയും റോയിയും ഒന്നിക്കുമോ? ക്രിസ്റ്റി റിവ്യൂ
ശിവകാർത്തികേയന്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയത് പ്രിൻസ് ആണ്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് തിയേറ്ററിൽ വേണ്ടത്ര വിജയം നേടാനായില്ല. ഒരു റൊമാന്റിക് കോമഡി ചിത്രമായ പ്രിൻസ് അനുദീപ് കെ. വി ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിച്ചത്. ഒരു ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. സത്യരാജ്, പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...