Madanolsavam OTT Platform: തീയ്യേറ്റർ കടന്നിട്ട് നാളു കുറേയായെങ്കിലും മദനോത്സവം ഒടിടിയിൽ വരാത്തതിൽ പലരും ഇപ്പോഴും നിരാശരാണെന്നതാണ് സത്യം. അത് കൊണ്ട് തന്നെ ചിത്രം എപ്പോൾ ഒടിടിയിൽ വരും എന്നത് പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഇടക്കിടെയിൽ ചിത്രം ഗൂഗിളിലും, യൂട്യൂബിലും തിരയുന്നവരും കുറവല്ല. ഇത്തരത്തിൽ ഗൂഗിൾ തിരഞ്ഞവർ ആമസോൺ പ്രൈമിൽ മദനോത്സവത്തിലേക്ക് എത്തി. അതെന്താണെന്ന് നോക്കാ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൂഗിൾ സെർച്ചിൽ മദനോത്സവം ഒടിടി തിരഞ്ഞവർക്ക് റിസൾട്ടായി ഒരു മദനോത്സവം കിട്ടി. പ്രൈം വീഡിയോയിലെ മദനോത്സവമായിരുന്നു അത്. എന്നാൽ ക്ലിക്ക് ചെയ്തപ്പോഴാണ് അബദ്ധം മനസ്സിലാവുന്നത്. 1982-ൽ റിലീസ് ചെയ്ത മദനോത്സവമായിരുന്നു അത്. എൻ ശങ്കരൻനായർ സംവിധാനം ചെയ്ത്. ആർ എം സുന്ദരമായിരുന്നു ചിത്രം നിർമ്മിച്ചത്. 2 മണിക്കൂർ 29 മിനിട്ടുള്ള ചിത്രം എന്തായാലും സുരാജ് വെഞ്ഞാറമ്മൂട് നായകനായ മദനോത്സവമല്ല.


ഡിജിറ്റൽ റൈറ്റ് നെറ്റ്ഫിക്സിനോ, സൈനക്കോ


മദനോത്സവത്തിൻറെ ഡിജിറ്റൽ ഒടിടി അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന് നൽകിയതായി ചില അഭ്യൂഹങ്ങളുണ്ടായിരുന്നു എന്ന് സോഴ്സുകളെ ഉദ്ദരിച്ച് ടെക്കി 360 റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല. ചിത്രം എന്ന് റിലീസാകും എന്നത് സംബന്ധിച്ചും വ്യക്തതയില്ല. എന്നാൽ രതീഷ് ബാലകൃഷ്ണ പൊതുവാളിൻറെ രചനയിൽ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമായതിനാൽ ആരാധകർക്കും വലിയ പ്രതീക്ഷ ഇതിലുണ്ട്.


വിനായക അജിത്താണ് ചിത്രം നിർമ്മിച്ചത്. സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആൻറണി എന്നിവരെ കൂടാതെ ഭാമ അരുൺ,രാജേഷ് മാധവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഒരു പൊളിറ്റിക്കൽ സറ്റയർ എന്ന ജോണറിൽ എത്തിയ ചിത്രമാണിത്. അജിത്ത് വിനായക ഫിലിംസ്, സജ്ന മൂവീസ്,  എന്നിവരുടെ ബാനറിൽ എത്തിയ ചിത്രം 2023 ഏപ്രിൽ 14-നാണ് റിലീസ് ചെയ്തത്. 


2024- ഏപ്രിൽ ആകുമ്പോഴേക്കും ചിത്രം റിലീസ് ചെയ്ത് 1 വർഷം ആകുകയാണ്. ഇനിയെങ്കിലും ചിത്രം ഒടിടിയിൽ എത്തുമോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്. അതേസമയം സൈന പ്ലേയിൽ ചിത്രം എത്തുമോ എന്നും ചില ഗ്രൂപ്പുകളിൽ സംസാരം നടക്കുന്നുണ്ട്. ഇതിലും സ്ഥിരീകരണം ഇതുവരെയില്ല. ചിത്രത്തിൻറെ പ്രൊഡക്ഷൻ കമ്പനികളിലൊന്ന് സൈന ആയതിനാൽ സ്വാഭാവികമായും ഒടിടി അവകാശം സൈനക്ക് ലഭിക്കുമോ എന്ന് ഒരു വിഭാഗം ചോദിക്കുന്നുണ്ട്. എന്തായാലും ഇത്രയും നാളായി ചിത്രം ഒടിടിയിൽ എത്താത്തിൻറെ കാരണങ്ങൾ അഞ്ജാതമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.