Kummatikali: മാധവ് സുരേഷ് നായകനായ ചിത്രം `കുമ്മാട്ടിക്കളി` ഓണത്തിന് തിയേറ്ററുകളിലേക്ക്
Kummatikali Movie: വിൻസെന്റ് സെൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് `കുമ്മാട്ടിക്കളി`.
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന "കുമ്മാട്ടിക്കളി" ഓണത്തിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർബി ചൗധരിയാണ് "കുമ്മാട്ടിക്കളി" നിർമിക്കുന്നത്. ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിൻസെന്റ് സെൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് "കുമ്മാട്ടിക്കളി".
സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 98-ാമത്തെ ചിത്രമാണിത്. ദിലീപ് നായകനായ "തങ്കമണി " എന്ന ചിത്രം സൂപ്പർ ഗുഡ് ഫിലിംസാണ് നിർമ്മിച്ചത്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കിയാണ് "കുമ്മാട്ടിക്കളി" ഒരുക്കിയിരിക്കുന്നത്. തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ALSO READ: അജയന്റെ രണ്ടാം മോഷണം ട്രെയിലർ; റിലീസിനെത്തുന്നത് 6 ഭാഷകളിൽ
സംവിധായകൻ ആർകെ വിൻസെന്റ് സെൽവയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം- വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ, അശോകൻ അമൃത. സംഗീതം-ജാക്സൺ വിജയൻ. ബിജിഎം- ജോഹാൻ ഷെവനേഷ്. ഗാനരചന- ഋഷി. സംഭാഷണം- ആർകെ വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്.
എഡിറ്റർ- ഡോൺ മാക്സ്. സംഘട്ടനം- മാഫിയ ശശി, ഫീനിക്സ് പ്രഭു. പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് മനോഹർ. മേക്കപ്പ്- പ്രദീപ് രംഗൻ. ആർട്ട് ഡയറക്ടർ- റിയാദ് വി ഇസ്മായിൽ. കോസ്റ്റ്യൂംസ്- അരുൺ മനോഹർ. സ്റ്റിൽസ്-ബാവിഷ്. ഡിസൈൻസ്- അനന്തു എസ് വർക്സ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ. ആലപ്പുഴ, കൊല്ലം, നീണ്ടകര എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ "കുമ്മാട്ടിക്കളി" ഓണത്തിന് ഡ്രീം ബിഗ് ഫിലിംസ് ആണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്. പിആർഒ- എഎസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.