വിമര്‍ശകരുടെ വായടപ്പിച്ച് ആലിയ ഭട്ട്,  ആലിയ നായികയാവുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം  ‘ഗംഗുഭായ് കത്തിയവാഡി'യുടെ  ട്രെയിലർ പുറത്തുവന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടൈറ്റിൽ കഥാപാത്രമായ  ഗംഗുഭായ് ആയി എത്തുന്ന ആലിയ ഭട്ടിന്‍റെ അഭിനയപ്രകടനം തന്നെയാണ് ട്രെയിലറിന്‍റെ പ്രധാന ആകർഷണം.  ശരീരഭാഷയിലും വാക്കിലും നോക്കിലുമെല്ലാം കരുത്തും അധികാരവും  പ്രതിനിധീകരിക്കുന്ന ഗംഗുഭായിയായി ആലിയയുടെ പ്രകടനം ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. 


ചിത്രത്തില്‍ മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനിന്‍  'ഗംഗുഭായിയെയാണ്  ആലിയ അവതരിപ്പിക്കുന്നത്.  ഹുസൈന്‍ സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


ദീപിക പദുകോണ്‍ നായികയായി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ശേഷമാണ് സഞ്ജയ്‌  ലീലാ ബന്‍സാലി ആലിയയെ മുഖ്യ കഥാപാത്രമാക്കി ഈ  ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.  എന്നാല്‍,  ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ ആലിയ ഇത്ര ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനുയോജ്യയാണോ എന്ന രീതിയിലായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.  എന്നാല്‍, വിമര്‍ശകരുടെ വാമൂടിക്കെട്ടുന്ന പ്രകടനമാണ് ആലിയ കാഴ്ച വച്ചിരിയ്ക്കുന്നത് എന്ന് ട്രെയ്‌ലര്‍  വ്യക്തമാക്കുന്നു. 


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by Alia Bhatt  (@aliaabhatt)


സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. ഗാനങ്ങള്‍ സഞ്ജയ് ലീലാ ബന്‍സാലി. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്.  അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും  ഈ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.