ഹൻസിക മൊട്‍വാനി കേന്ദ്ര കഥാപാത്രമായി എത്തുന്ന സർവൈവൽ ത്രില്ലർ ചിത്രം മഹായുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിൽ നടൻ ചിമ്പുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹൻസിക മൊട്‍വാനി തന്നെയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് യു ആര്‍ ജമീലാണ്. ചിത്രം ജൂലൈ 22 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹാ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൻസികയുടെ 50 - മാത് ചിത്രമെന്ന പ്രത്യേകതയും മഹായ്ക്കുണ്ട്. ചിത്രത്തിൻറെ ടീസർ 2021 ജൂണിൽ തന്നെ പുറത്തുവിട്ടിരുന്നു. 2022 ഏപ്രിലിൽ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങിയിരുന്ന ചിത്രമാണ് മഹാ. എന്നാല ചില സാങ്കേതിക കാരണങ്ങളാണ് വൈകുകയായിരുന്നു.  എക്സ്ട്രാ എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് മതി അഴകൻ ആണ്. 


ALSO READ: Yashoda: സാമന്തയുടെ പാൻ ഇന്ത്യൻ ചിത്രം 'യശോദ'യുടെ ചിത്രീകരണം പൂർത്തിയായി



ചിത്രത്തിൽ ഹൻസിക, ചിമ്പു എന്നിവരെ കൂടാതെ  സനം ഷെട്ടി, തമ്പി രാമയ്യ, കരുണാകരൻ, മഹത് രാഘവേന്ദ്ര, സുജിത്ത് ശങ്കർ, നന്ദിത ജെന്നിഫർ, ശ്രീകാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജെ ലക്ഷ്‍മണ്‍ ആണ്. ജിബ്രാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 


അതേസമയം പ്രേക്ഷകർ പ്രതീക്ഷയുടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം  'യശോദ'യുടെ ചിത്രീകരണം പൂർത്തിയായി. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് യശോദ. ഒരു ഗാനം ഒഴികെ എല്ലാ ചിത്രീകരണവും പൂർത്തിയായതായാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.  ഹരി-ഹരീഷ് എന്നിവർ സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 100 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഡബ്ബിംഗ് ഉടൻ ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.


ഈ മാസം 15 മുതൽ, നാല് ഭാഷകളിലേക്കുള്ള ഡബ്ബിംഗ് ഒരേസമയം പൂർത്തിയാക്കും. കൂടാതെ, ഈ പാൻ-ഇന്ത്യൻ ചിത്രത്തെ വലിയ തോതിൽ പ്രൊമോട്ട് ചെയ്യാനും  പദ്ധതിയുണ്ട്. എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ചിത്രം ലോകമെമ്പാടും റിലീസിന് തയാറെടുക്കുമ്പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ സാമന്ത തികഞ്ഞ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹൈ-ഒക്ടെയ്ൻ ആക്ഷൻ സീക്വൻസുകളിൽ സാമന്ത വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും നിർമ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.