Chennai : കാർത്തിക് സുബ്ബരാജും വിക്രവും ഒന്നിക്കുന്ന ചിത്രം മഹാന്റെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനും, ഡ്രാമയും കലർത്തി ഒരു മാസ് ട്രെയ്‌ലറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഒരു കണക്ക് അധ്യാപകനായ യുവാവിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും  ഗ്യാങ്സ്റ്റർ നേതാവായി മാറുന്നതുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ ഗ്യാങ്സ്റ്റർ നേതാവായ ഗാന്ധി മഹാന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല നടൻ വിക്രവും, മകൻ ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മഹാനുണ്ട്. ചിത്രത്തിൽ ദാദാ എന്ന കഥാപാത്രത്തെയാണ് ധ്രുവ് വിക്രം അവതരിപ്പിക്കുന്നത്.


ALSO READ: Mahaan OTT Release | വിക്രം-ധ്രുവ് വിക്രം ചിത്രം മഹാൻ നേരിട്ട് OTT വഴി റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു


ഫെബ്രുവരി 10ന് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിക്രമിന്റെ സിനിമ ജീവിതത്തിലെ 60 മത് ചിത്രമാണ് മഹാൻ. സിമ്രാൻ, ബോബി സിംഹ, സനന്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സെവിൻ സ്ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 


ALSO READ: Saudi Vellakka Movie | പരസ്യം പതിക്കരുത് എന്ന് പറഞ്ഞ ഇടത്ത് പരസ്യം പതിച്ച് 'സൗദി വെള്ളക്ക'; ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പുറത്ത് വിട്ടു


തുടർച്ചയായി കാർത്തിക് സുബ്ബരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ഒടിടി റിലീസായി എത്തുന്നത്. കഴിഞ്ഞ വർഷം കാർത്തിക്കിന്റെ ധനുഷ് ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിരുന്നു.  സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ശ്രയ്സ് കൃഷ്ണയാണ് ക്യാമ കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.