പ്രേക്ഷകരുടെ നിരന്തരമായ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഒടുവിൽ നിവിൻ പോളി ചിത്രം മഹാവീര്യർ ഒടിടിയിലേക്ക് എത്തുമെന്ന് സൂചന. കഴിഞ്ഞ വർഷം ജൂലൈയിൽ റിലീസ് ചെയ്ത ചിത്രം ഇതുവരെയും ഒടിടിയിൽ എത്താത്തത് സംബന്ധിച്ച് വളരെ അധികം ചർച്ചകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ചിത്രം എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുണ്ടായില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ചിത്രത്തിൻറെ ഒടിടി റിലീസ് സംബന്ധിച്ച് ചില സൂചനകൾ സിനിമ തീയ്യേറ്റർ, ഒടിടി റിലീസ് വാർത്തകൾ നൽകുന്ന ഒടിടി പ്ലേ നൽകുന്നു. റിപ്പോർട്ടുകൾ പ്രകാരം ചിത്രം സൺ നെക്സ്റ്റിലാണ് റിലീസ് ചെയ്യുന്നത്. എന്നാൽ ഇത് എന്നായിരിക്കും എന്നതിൽ വ്യക്തതയില്ല. ഇത് സംബന്ധിച്ച് സൺ നെക്സ്റ്റ് തന്നെ ട്വിറ്ററിൽ പോസ്റ്റി ചെയ്തിട്ടുണ്ട്.


എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിനെ കൂടാതെ അസിഫ് അലി, ഷാൻവി ശ്രീ വാസ്തവ, ലാൽ, സിദ്ധിഖ്, കൃഷ്ണ പ്രസാദ്,  മല്ലികാ സുകുമാരൻ, ലാലു അലക്സ്,മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എം മുകുന്ദൻറെ കഥയിൽ ഷംനാസാണ് ചിത്രം നിർമ്മിക്കുന്നത്.സെൽവരാജ് ചന്ദ്രുവാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.


പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് 'മഹാവീര്യർ' നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.


ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.