Mahaveeryar Success Celebration : മഹാവീര്യരുടെ വിജയം ആഘോഷിച്ച് നിവിനും അണിയറപ്രവർത്തകരും
Mahaveeryar Movie Success Celebration : ചിത്രത്തിന് നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി എന്ന കുറുപ്പോടെയാണ് നിവിൻ പോളി ചിത്രങ്ങൾ പങ്കുവെച്ചത്. ഏത് പ്രേക്ഷകനും ഒരു ഫ്രഷ്‌നെസ് നൽകുന്ന ഒരു ഡീപ്പ് സ്ക്രിപ്റ്റാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.
നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മഹാവീര്യർ തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രകടനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന്റ വിജയം ആഘോഷിച്ചത്തിന്റെ ചിത്രങ്ങളാണ് നിവിൻ പോളി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി എന്ന കുറുപ്പോടെയാണ് നിവിൻ പോളി ചിത്രങ്ങൾ പങ്കുവെച്ചത്. രണ്ട് കേസുകൾ, രണ്ട് കാലഘട്ടം, ആയിരം ആശയങ്ങൾ, ഒരു കോടതി മുറി അതാണ് ചിത്രത്തിൻറെ പശ്ചാത്തലമെന്ന് പറയാം. ഏത് പ്രേക്ഷകനും ഒരു ഫ്രഷ്‌നെസ് നൽകുന്ന ഒരു ഡീപ്പ് സ്ക്രിപ്റ്റാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. . ടൈം ട്രാവലും ഫാന്റസിയും ഒക്കെയായി എത്തിയ ചിത്രം വളരെ വ്യത്യസ്‍തമായ അനുഭവം തന്നെ പ്രേക്ഷകന് പകർന്ന് നൽകി. ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈനാണ്. മലയാളത്തിലെ ആദ്യ ടൈം ട്രാവൽ കോർട്ട് ഡ്രാമ ചിത്രമായ മഹാവീര്യറിന് ക്ലീൻ യു സർട്ടിഫിക്കറ്റായിരുന്നു ലഭിച്ചത്. പോളി ജൂനിയർ പിക്ചേർസ്, ഇന്ത്യൻ മൂവി മേക്കേർസ് എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിൽ എത്തിയത്. നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നിവിൻ പോളി, ആസിഫ് അലി എന്നിവരെ കൂടാതെ ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ മറ്റ് നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രശസ്‌ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ തന്നെയാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ് ചിത്രത്തിൽ മുഖ്യ പ്രമേയമായിരിക്കുന്നത്. ചിത്രത്തിൽ നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.
ALSO READ: ഫാന്റസിയുടെ മായാലോകത്ത് കൊണ്ടുപോകുന്ന അത്യുഗ്രൻ തിരക്കഥ; "മഹാവീര്യർ മഹാ സംഭവം"
ഫാന്റസി എന്നാൽ കുട്ടികൾക്ക് വേണ്ടി മാത്രമുള്ള ചിത്രം എന്ന് അറിഞ്ഞോ അറിയാതെയോ ഒരു വ്യാഖ്യാനം നമുക്ക് ചുറ്റുമുണ്ട്. അതിനെ പൊളിച്ചെഴുതിക്കൊണ്ടാണ് മഹാവീര്യർ 2022ൽ എത്തുന്നത്. ഗൗരവകരമായ വിഷയങ്ങൾ പല തലങ്ങളിലൂടെ പറഞ്ഞ് പോകുന്നുണ്ട് ചിത്രം. കോടതി മുറിയിലെ രണ്ട് കേസുകൾ ഒരു നാൾ മുതൽ മറ്റൊരു നാൾ വരെയുള്ള മനുഷ്യന്റെ മാറ്റങ്ങൾ, സ്വഭാവങ്ങൾ എല്ലാം വരച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ട്. അതിൽ പൂർണമായും വിജയിക്കുകയും ചെയ്‌തിട്ടുണ്ട്. മഹാവീര്യർ എന്ന ചിത്രം കണ്ട് കഴിയുമ്പോൾ 2 സിനിമകൾ കണ്ടിറങ്ങിയ ഒരു അനുഭവം പ്രേക്ഷകന് ലഭിക്കുന്നുണ്ട്. ചിത്രത്തിൻറെ രണ്ടാം പകുതീയിൽ സാധാരണക്കാരായ ജനങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന പല നിഷേധങ്ങൾ ബുദ്ധിപൂർവമായി രാജഭരണകാലവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...