Mahesh Babu Wig Secret: മഹേഷ് ബാബുവിന്റെ വിഗിന് പിന്നിലെ രഹസ്യം പുറത്ത്...
Mahesh Babu Wig: സൂപ്പർസ്റ്റാർ കൃഷ്ണയുടെ മരണത്തിന് ശേഷം മേക്കപ്പ്മാനായി പ്രവർത്തിച്ച ചെബ്രോലു മാധവറാവുവിന്റെ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
Truth Behind Mahesh Babu Wig: സിനിമാ താരങ്ങളുടെ സ്വകാര്യ വിവരങ്ങൾ അറിയാൻ കണ്ണും കാതും തുറന്ന് ഇരിക്കാറുണ്ട് ആരാധകർ. അത്രയ്ക്കും താൽപ്പര്യമാണ് തങ്ങളുടെ പ്രിയ താരത്തെ കുറിച്ച് അറിയാനും അവരുടെ കാര്യങ്ങൾ അന്വേഷിക്കാനും. അവരുടെ ജീവിത രീതി, കുടുംബം, ഭാര്യാ കുട്ടികൾ എന്നുവേണ്ട അവർ ഉപയോഗിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണ് എന്ന കാര്യത്തിലും അന്വേഷണം നടത്താറുണ്ട്. അതായത് അവർ ഉപയോഗിക്കുന്ന കാറ്, സ്പ്രേ, വസ്ത്രങ്ങൾ, വാച്ചുകൾ, അതിന്റെ വില, ഉപയോഗിക്കുന്നത് ഏത് ഫോണാണ് അതിന്റെ വില എന്നുവേണ്ട സൗന്ദര്യം വർധിപ്പിക്കാൻ അവർ എന്താണ് ഉപയോഗിക്കുന്നത് ഏതൊക്കെ ക്രീമുകൾ ഉപയോഗിക്കും. അതുപോലെ മുടി സൂക്ഷിക്കാൻ എന്തൊക്കെ ചെയ്യും സിനിമയിൽ കാണുന്നത് അവരുടെ ശരിക്കുള്ള മടിയാണോ അതോ ഇനി വിഗ് ആണോ? എന്നിങ്ങനെ അവരെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഫാൻസ് അന്വേഷിക്കാറുണ്ട്.
Also Read: Nanjiyamma: അവാർഡുകൾ സൂക്ഷിക്കാൻ ഒരിടം; പ്രിയ ഗായിക നഞ്ചിയമ്മയ്ക്ക് ഒടുവിൽ സ്വന്തം വീടായി
അത്തരത്തിലുള്ള ഒരു സംശയമാണ് ഇപ്പോൾ വൈറലാകുന്നത്. അത് മഹേഷ് ബാബുവിന്റെ മുടിയെ കുറിച്ചുള്ളതാണ്. മഹേഷ് ബാബു വിഗ് ധരിച്ചിട്ടുണ്ടോ? അതോ ഒറിജിനൽ മുടിയാണോ? എന്നതാണ് പലരുടേയും സംശയം. ഇക്കാര്യത്തിൽ ഒരു വ്യക്തത ലഭിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സൂപ്പർസ്റ്റാറും തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അച്ഛനും മുതിർന്ന നടനുമായിരുന്ന കൃഷ്ണയുടെ മേക്കപ്പ്മാനായി പ്രവർത്തിച്ച ചെബ്രോലു മാധവറാവു ആണ് ഇക്കാര്യത്തിൽ വ്യക്തത നൽകിയിരിക്കുന്നത്. സൂപ്പർസ്റ്റാർ കൃഷ്ണയുടെ മരണത്തിന് ശേഷം മേക്കപ്പ്മാനായി പ്രവർത്തിച്ച ചെബ്രോലു മാധവറാവുവിന്റെ അഭിമുഖം പല യൂട്യൂബ് ചാനലുകളും നടത്തിയിരുന്നു.
Also Read: Budh Gochar 2022: ഡിസംബർ ആദ്യം മുതൽ ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും, ബുധന്റെ കൃപയാൽ വൻ ധനലാഭം!
അഭിമുഖത്തിൽ കൃഷ്ണയുടെ ഹെയർ സ്റ്റൈലിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. പലരും തുടക്കത്തിൽ യഥാർത്ഥ മുടിയാണ് ഉപയോഗിക്കുനന്നതെങ്കിലും പിന്നീട് മുടി പൊഴിഞ്ഞു പോകുന്നതിനെ തുടർന്ന് വിഗ് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ചോദ്യം മഹേഷ് ബാബുവിന്റെ മുടിയെ കുറിച്ച് ആയത്. അതിന് മറുപടിയായിട്ട് അദ്ദേഹം പറഞ്ഞത് തുടക്കത്തിൽ മഹേഷ് ബാബുവും വിഗ് ഉപയോഗിച്ചില്ലെന്നും എന്നാൽ പോകപോകെ മുടിയുടെ കട്ടി കുറഞ്ഞു വന്നതിനാൽ അദ്ദേഹവും വിഗ് ഉപയോഗിക്കാൻ തുടങ്ങിയെന്നും പറഞ്ഞു.
Also Read: Mangal Shukra Yuti: ഈ രാശിക്കാർക്ക് അടുത്തമാസം ലഭിക്കും വൻ ധനാഭിവ്യദ്ധി!
ശരിക്കും പറഞ്ഞാൽ ആദ്യ സിനിമകളിൽ മഹേഷ് ബാബുവും വിഗ് ഇല്ലാതെയാണ് അഭിനയിച്ചിരുന്നത് എന്നാൽ മുടികൊഴിച്ചിൽ തുടങ്ങിയതോടെ അദ്ദേഹവും വിഗ് ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് ഹെയർ ട്രാൻസ്പ്ലാൻറേഷൻ നടത്തിയതായും റിപ്പോർട്ടുണ്ട്. ക്യു6 ഹെയർ പാച്ച് ടെക്‌നോളജി എന്ന അത്യാധുനിക ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഹേഷിന്റെ തലയിൽ മുടി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതെന്നും റിപ്പോർട്ടുണ്ട്.
ഈ ഹെയർ ഫിക്സിംഗ് സിസ്റ്റം നോൺ-സർജിക്കൽ ഹെയർ ഫിക്സിംഗ് സിസ്റ്റമാണെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഇത് യഥാർത്ഥ മുടിപോലെ കാണപ്പെടുന്നതെന്നും റിപ്പോർട്ടുണ്ട്. ബോളിവുഡ് നായകന്മാരാണ് സാധാരണയായി ഇത്തരം ഹെയർ ഫിക്സിംഗ് സംവിധാനം കൂടുതലായി ഉപയോഗിക്കുന്നത്. അതിൽ സൽമാൻ ഖാനും ആമിർ ഖാനും ഉൾപ്പെടുന്നു. ഈ രീതിയാണ് പിന്തുടരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...