മിമിക്രികളിലൂടെ മലയാളികൾക്ക് സുപരിചിതനായ ആളാണ് മഹേഷ് കുഞ്ഞുമോൻ. നിരവധി പ്രമുഖരെ അനുകരിച്ച് കയ്യടി നേടിയ മഹേഷിന് രണ്ട് മാസങ്ങൾക്ക് മുൻപ് കാർ അപകടത്തിൽ പരിക്കേറ്റിരുന്നു. നടൻ കൊല്ലം സുധിയുടെ ജീവനെടുത്ത അപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ മഹേഷ് നിലവിൽ വിശ്രമത്തിലാണ്. രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ​ഇപ്പോൾ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഹേഷ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് മാസങ്ങൾക്ക് ശേഷം തന്റെ യൂട്യൂബ് ചാനലിൽ പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മഹേഷ് കുഞ്ഞുമോൻ. രജനികാന്തിന്റെ പുതിയ ചിത്രം ജയിലറുമായി ബന്ധപ്പെടുത്തിയാണ് മഹേഷ് കുഞ്ഞുമോൻ താരങ്ങളെ അനുകരിച്ചിരിക്കുന്നത്. ബാല, ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി, വിനായകൻ എന്നിവരെ പഴയ പ്രസരിപ്പോടെ മഹേഷ് അവതരിപ്പിക്കുന്നത് കണ്ട് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ. ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഒരു ശസ്ത്രക്രിയ കൂടി ബാക്കിയുണ്ടെന്നും വീഡിയോയുടെ തുടക്കത്തിൽ മഹേഷ് പറയുന്നുണ്ട്. 



വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. ​ഗംഭീര തിരിച്ചുവരവ് നടത്തിയതിൽ സന്തോഷമുണ്ടെന്നാണ് കമന്റുകൾ വരുന്നത്. ജൂണ്‍ അഞ്ചിനാണ് കാർ അപകടം നടന്നത്. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ തൃശൂരിൽ വച്ച് എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.