ആദ്യദിനംതന്നെ പ്രേക്ഷകപ്രീതി നേടിയ 'മേജർ', ജനഹൃദയങ്ങൾ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. ചിത്രം അതിന്റെ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ, വൈകാരികമായ അനുഭവം സമ്മാനിക്കുന്നതിൽ സിനിമ വിജയിച്ചു എന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Major Movie OTT Update : മേജറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?


ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന 'മേജർ' നിറകണ്ണുകളോടെയാണ് ചിത്രം കണ്ടു മടങ്ങുന്ന ഓരോ സിനിമാപ്രേമിയെയും യാത്രയാക്കുന്നത്‌. രാജ്യത്തിനുവേണ്ടി സ്വജീവൻ വെടിഞ്ഞ ആ ധീരയോദ്ധാവിനോട് ചിത്രം നൂറു ശതമാനവും നീതിപുലർത്തുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.


ALSO READ: Major Movie: മേജർ സന്ദീപിന്റെ മാതാപിതാക്കൾ എന്നെ ചുംബിച്ചു; ഞങ്ങൾ വിജയിച്ചെന്ന് തിരിച്ചറിഞ്ഞ നിമിഷം


ഒരാഴ്ച്ച പിന്നിട്ടു  വിജയകരമായി മുന്നേറുന്ന ചിത്രം അദ്ദേഹത്തോടുള്ള ആദരവ് മാത്രമല്ല പ്രേക്ഷകരിൽ ഉണർത്തുന്നത്, ദേശസ്നേഹവും കൂടിയാണ്.2008 നവംബർ 26 മുംബൈ ഭീകരാക്രമണത്തിൽ എന്ത് സംഭവിച്ചു എന്നതിലുപരി അദ്ദേഹത്തിന്റെ അതുവരെയുള്ള ജീവിതകഥ പറയുന്നതിലാണ് ചിത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് എന്നത് പ്രേക്ഷകന് വേറിട്ട ഒരു അനുഭവം നൽകുന്നു.പോകും വാരങ്ങളിലും ചിത്രം നല്ല അഭിപ്രായം നേടും എന്നുള്ള പ്രതീക്ഷയിൽ ആണ് അണിയറപ്രവർത്തകർ.


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.