ഹൈദരാബാദ് : 2008 മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജന്മദിനത്തിൽ പ്രത്യേക ട്രിബ്യൂട്ട് വീഡിയോ ഇറക്കി മേജർ സിനിമയുടെ അണിയറപ്രവർത്തകർ. സന്ദീപ് ഉണ്ണികൃഷ്ണന്റെ യഥാര്‍ത്ഥ ജീവിതത്തിലെ  ചിത്രങ്ങളും സിനിമയ്ക്കായി പുനരാവിഷ്‌കരിച്ച ചിത്രങ്ങളും ചേര്‍ത്താണ് സ്‌പെഷ്യല്‍ വീഡിയോ  ഒരുക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ സിനിമ മെയ് 27ന് തിയറ്ററുകളിലെത്തും. തെലുഗു നടന്‍ മഹേഷ് ബാബുവിന്റെ ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുഗുവിന് പുറമെ മലയാളം ഹിന്ദി ഭാഷകളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും.


ALSO READ : SRK+: പുതിയ OTT പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച് ഷാരുഖ് ഖാൻ, ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ ഖാന്‍



യുവതാരമായ അദിവി ശേഷാണ് ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്ദീപ് ഉണ്ണികൃഷ്ണന്റെ കുട്ടിക്കാലം മുതല്‍ മുംബൈ ആക്രമണം വരെയുള്ള കാര്യങ്ങളാണ് സിനിമയില്‍  പറയുന്നത്. അടുത്തിടെ സിനിമയുടെ പാട്ട് പുറത്ത് വന്നിരുന്നു. സാം മാത്യു എ ഡി യുടെ വരികള്‍ക്ക് അയ്‌റാന്‍ പാടിയ 'പൊന്‍ മലരേ' എന്ന  ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. പാട്ടിന്  മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.


ചിത്രത്തില്‍ ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി, മുരളി ശര്‍മ്മ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.