Barroz: `ബറോസ് കണ്ട് കണ്ണ് നിറഞ്ഞു`; കാരണം പറഞ്ഞ് മേജര്‍ രവി
Barroz: `ബറോസ് ഒരു ക്ലാസിക് ആണ്. ഫാമിലിയും കുട്ടികളുമൊക്കെ ഇരുന്ന് ശരിക്ക് ആസ്വദിക്കുന്ന പടം. പതുക്കെ ഇരുന്ന് അങ്ങനെ ആസ്വദിക്കാം`, മേജർ രവി പറഞ്ഞു
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമായിരുന്നു ബറോസ്. പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രം ഒടുവില്‍ തിയറ്ററുകളിലെത്തിയപ്പോള്‍ അഡ്വാന്‍സ് ബുക്കിംഗിലടക്കം മികച്ച പ്രതികരണമാണ് നേടിയത്. ഇന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പമാണ് അദ്ദേഹം ചിത്രം കണ്ടത്.
'കണ്ണ് നിറഞ്ഞു. കാരണം ഇത്രയും കഴിവുള്ള ഒരു വ്യക്തി നമ്മളൊക്കെ ഡയറക്റ്റ് ചെയ്യുമ്പോള്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. അത് വലിയ കാര്യമാണ്. ബറോസ് ഒരു ക്ലാസിക് ആണ്. ഫാമിലിയും കുട്ടികളുമൊക്കെ ഇരുന്ന് ശരിക്ക് ആസ്വദിക്കുന്ന പടം. പതുക്കെ ഇരുന്ന് അങ്ങനെ ആസ്വദിക്കാം. ഒരു പോസിറ്റീവ് അഭിപ്രായവുമായാണ് നമ്മള്‍ പുറത്തിറങ്ങുന്നത്', മേജര്‍ രവി പറഞ്ഞു.
Also read- Barroz Movie Review: 'ഡയറക്ടർ' മോഹൻലാൽ തകർത്തോ? തിയേറ്ററിൽ ദൃശ്യ വിസ്മയം തീർത്തോ 'ബറോസ്'?
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.
അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്. അതേസമയം റിലീസിന് മുന്നോടിയായി ദുബൈയില്‍ ഒരു സ്പെഷല്‍ ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും മോഹന്‍ലാല്‍ സംഘടിപ്പിച്ചിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.