കൊച്ചി : ജയറാം സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം മകളുടെ ട്രെയിലർ പുറത്ത് വിട്ടു. 2018ൽ ഇറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയ്ക്ക് ശേഷമെത്തുന്ന സത്യൻ അന്തിക്കാട് ചിത്രമാണ് മകൾ. മീര ജാസ്മിനാണ് സിനിമയിൽ നായികയായി എത്തുന്നത്. നിരവധി സൂപ്പർ ഹി‌റ്റ് ചിത്രങ്ങൾ സമ്മാനിച്ച ജയറാം - സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിനൊപ്പം മീരാ ജാസ്മിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.


COMMERCIAL BREAK
SCROLL TO CONTINUE READING

പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം, സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. ഒരു ഇന്ത്യൻ പ്രണയക്കഥ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന് വേണ്ടി ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് മകൾ. സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. 


ALSO READ : Otta Movie : റസൂൽ പൂക്കുട്ടി സംവിധാനത്തിലേക്ക്; അസിഫ് അലിയും അർജുൻ അശോകനും നായകന്മാർ



എസ് കുമാറാണ് ചിത്രത്തിൻറെ ഛായാ​ഗ്രഹണം നിർവ്വ​ഹിക്കുന്നത്. ഞാന്‍ പ്രകാശനിൽ ടീന മോളായി വന്ന ദേവിക സഞ്ജയ് ആണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മീര ജാസ്മിനെയും ജയറാമിനെയും കൂടാതെ ശ്രീനിവാസന്‍, സിദ്ദിഖ്, നസ്ലിൻ,  ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 


ജയറാം അവസാനമായി അഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രം 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നുവും, മീര ജാസ്‍മിൻ അവസാനമായി അഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രം 2008 ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്തവിഷയവുമാണ്. ആറ് വർഷങ്ങൾക്ക് ശേഷം മീര ജാസ്മിൻ ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.