1921ലെ മലബാര്‍ കലാപത്തെ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. ചലച്ചിത്ര താരം പൃഥ്വിരാജാണ് ഇക്കാര്യം തന്‍റെ അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ (Facebook) പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് അബു(Aashiq abu)-പൃഥ്വിരാജ് (Prithviraj) കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് വാരിയംകുന്നന്‍.


ഇതതല്ല!! ഷീ ജിൻപി൦ഗിന് പകരം കിം ജോങ് ഉന്നിന്‍റെ കോലം കത്തിച്ച് ബിജെപി നേതാവ്


'മലയാള രാജ്യ൦' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാകും ചിത്രത്തിന്‍റെ പ്രമേയം. സിക്കന്ദര്‍, മൊയ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 



'ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.'- പൃഥ്വിരാജ് കുറിച്ചു.


എന്‍ എഫ് വര്‍ഗീസിന്‍റെ ഓര്‍മ്മയില്‍ 'പ്യാലി': ആശംസകളുമായി മോഹന്‍ലാല്‍


ആഷിഖ് അബുവിന്‍റെ സിനിമകളോട് താല്പര്യമുള്ളതായി ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തുറന്നു പറഞ്ഞിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടു സിനിമകള്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും പിന്നീടത് നടപ്പായില്ലെന്നും പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു.