Malaika Arora Pics: ബോളിവുഡിന്റെ ഒരു ഹരം തന്നെയാണ് മലൈക എന്നു പറയാൻ ആർക്കും ഒരു മടിയുമില്ല.  ഈ പ്രായത്തിലും താരത്തിന്റെ ചർമ്മം കണ്ടാൽ പ്രായം തോന്നില്ല എന്ന അവസ്ഥയാണ്.  മലൈക അറോറ ബോളിവുഡിൽ നിന്നും ഒന്ന് മാറി നിൽക്കുന്നുവെങ്കിലും തന്റെ ഫോട്ടോ-വീഡിയോകളിലൂടെ ഇന്നും ചർച്ചാവിഷയമാകാറുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING


വെസ്റ്റേൺ മുതൽ ട്രഡീഷണൽ ഡ്രസിൽ വരെ മറ്റുള്ളവരെ ആകർഷിക്കുന്ന ശരീരവടിവിന് ഉടമയാണ് മലൈക അറോറ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  അതുകൊണ്ടുതന്നെയാണ് ഈ പ്രായത്തിലും ആരാധകർക്ക് ഒരു കുറവും ഇല്ലാത്തത്. ആരാധകരുടെ ഒരു നീണ്ടനിരതന്നെയുണ്ട് താരത്തിന്.  



മലൈക അറോറയുടെ ഈ ഫോട്ടോകളെല്ലാം സാരി ഉടുത്തുള്ളതാണ്.  കിടിലം ലുക്കാണ് സാരിയിലും താരത്തിന്. താരത്തിന്റെ ബോഡി ഷെയ്പ്പിൽ സാരി ലുക്ക് കണ്ണെടുക്കാൻ തോന്നുന്നില്ല. 



2018 ൽ പുറത്തിറങ്ങിയ 'Pataakha' എന്ന ചിത്രത്തിലാണ് മലൈക അറോറ അവസാനമായി അഭിനയിച്ചത്. ശേഷം ടിവിയിൽ നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായും മലൈക എത്തിയിരുന്നു.  സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം.  അതുകൊണ്ടുതന്നെ ഇൻസ്റ്റാഗ്രാമിൽ നിങ്ങൾക്ക് മലൈകയുടെ നിരവധി ഫോട്ടോകളും വീഡിയോകളും കാണാൻ സാധിക്കും.



മലൈകയുടെ സോഷ്യൽ മീഡിയ പോസ്റ്റിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ താരം എന്തെങ്കിലും ഒന്ന് പോസ്റ്റ് ചെയ്താൽ മതി നിമിഷ നേരം കൊണ്ട് അത് വൈറലാകാറുണ്ട്. 



അർജുൻ കപൂറുമായുള്ള ബന്ധത്തിനെ ചൊല്ലിയും താരം പല വർത്തയുടേയും തലക്കെട്ടുകളിൽ വരാറുണ്ട്.  അടുത്തിടെ പാരീസിൽ വച്ചാണ് അർജുൻ തന്റെ ജന്മദിനം മലൈകയ്‌ക്കൊപ്പം ആഘോഷിച്ചത്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.