ആശിർവാദ് സിനിമാസിന്റെ ബാനറിൽ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ ഈ വരുന്ന ജനുവരി 25 മുതൽ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ആധുനിക മലയാള സിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളികളുടെ സ്വന്തം ലാലേട്ടനും ആദ്യമായി ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകർ നോക്കി കാണുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് വിതരണക്കാരായ ആർ എഫ് ടി ഫിലിംസ് ആണ് ചിത്രം യൂറോപ്പിലും യുകെയിലും പ്രദർശനത്തിന് എത്തിക്കുന്നത്. ഇത്തവണ മലൈക്കോട്ടൈ വാലിബന് വേണ്ടി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ആർ എഫ് ടി ഫിലിംസ് ഒരുങ്ങുന്നത്. 35 ഓളം വരുന്ന യൂറോപ്യൻ രാജ്യങ്ങളിലാണ് മലൈക്കോട്ടൈ വാലിബൻ റിലീസിന് എത്തിക്കുന്നത്. ഇത് ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് 35 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ പ്രദർശനാനുമതി ലഭിക്കുന്നത്.


ALSO READ: ഗുരുവായൂരമ്പല നടയിലേക്ക് ആ വരുന്നത് ആരായിരിക്കും? പൃഥ്വി-ബേസിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്


ഇന്ത്യക്ക് പുറത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റെക്കോർഡ് സ്ക്രീൻ കൗണ്ടും ഇനി മുതൽ മലൈക്കോട്ടൈ വാലിബന്റെ പേരിലും ആർ എഫ് ടി ഫിലിംസിന്റെ പേരിലും ആയിരിക്കും. താരതമ്യേന മലയാളം പോലെ ഒരു ചെറിയ ഫിലിം ഇൻഡസ്ട്രിയിൽ നിന്നും ഒരു ചിത്രത്തിന് ഓവർസീസിൽ ഇത്രയധികം സ്ക്രീനുകൾ ലഭിക്കുന്നത് ആദ്യമായാണ്. 175-ൽപ്പരം തിയേറ്ററുകളിലാണ് മലൈക്കോട്ടൈ വാലിബൻ യുകെയിൽ റിലീസിന് എത്തുന്നത്. കൂടാതെ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് രണ്ടാഴ്ച മുന്നേയുള്ള പ്രീ ബുക്കിംഗ് സൗകര്യങ്ങളടക്കം യുകെയിൽ ആർ എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുണ്ട്.


മലൈക്കോട്ടൈ വാലിബന്റെ ബ്രഹ്മാണ്ഡ റിലീസിനോട് അനുബന്ധിച്ച് യുകെയിൽ വാലിബൻ ഫെസ്റ്റിവൽ എന്ന പേരിൽ മോഹൻലാൽ ഫാൻസ്‌മീറ്റ്, ക്ലബ് നൈറ്റ് അടക്കം വിവിധ ഇനം പരിപാടികളാണ് ആർ എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.