പ്രേക്ഷകർ കാത്തിരുന്ന ആ പ്രഖ്യാപനം വന്നു കഴിഞ്ഞു. മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന മലൈക്കോട്ടൈ വാലിബൻ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 ജനുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ പോസ്റ്ററിനൊപ്പം റിലീസ് തിയതി പങ്കുവെച്ച് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ് മാസത്തോളം സമയമെടുത്താണ് സിനിമയുടെ മുഴുവൻ ചിത്രീകരണവും പൂർത്തിയാക്കിയത്. നിലവിൽ ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ പുരോഗമിക്കുകയാണ്. സിനിമയുടെ ഭൂരിഭാഗവും രാജസ്ഥാനിൽ ചിത്രീകരിച്ച സിനിമയുടെ ഏതാനും ഭാഗങ്ങളുടെ ചിത്രീകരണം ചെന്നൈയിൽ വെച്ചാണ് നടത്തിയത്. മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിലെത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.



മോഹൻലാലിന് പുറമെ ഹരീഷ് പേരടിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ ഹരിഷ് പേരാടി പ്രധാന വേഷത്തിലെത്തും. കൂടാതെ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് നിലനിൽക്കുന്നത്. കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.


Also Read: Nadhikalil Sundari Yamuna: എന്നെ വിശ്വസിച്ച് ഈ സിനിമക്ക് പോകാം..! 'നദികളിൽ സുന്ദരി യമുന'യെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ


‘മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്. കമ്പനി ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിക്ക് വേണ്ടി പി.എസ്. റഫീക്കാണ്‌ മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.