Malaikottai Vaaliban : മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ? പുതിയ അപ്ഡേറ്റ് ഇങ്ങനെ
Malaikottai Vaaliban Update : നിലവിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ചെന്നൈയിൽ തുടരുകയാണ്. ജൂൺ അവസാനത്തോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായേക്കും
മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ. മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമയുടെ ഒരോ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും. അടുത്തിടെ മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. തുടർന്ന് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം.
ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിലാണ് എത്തുകയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സിംഹഭാഗവും രാജസ്ഥാനിൽ ചിത്രീകരിച്ച സിനിമയുടെ ഏതാനും ഭാഗങ്ങളുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ജൂൺ അവസാനത്തോടെ ചിത്രത്തിന്റെ പാക്കപ്പ് ഉണ്ടായേക്കുമെന്നാണ് മലയാള സിനിമ ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള അറിയിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയേക്കുമെന്നാണ് ശ്രീധർ പിള്ള സൂചന നൽകുന്നത്.
ALSO READ : The Kerala Story: 'ദി കേരള സ്റ്റോറി' ഓടിടിയിലേക്ക്; എവിടെ? പുതിയ അപ്ഡേഷൻ ഇങ്ങനെ
മോഹൻലാലിന് പുറമെ ഹരീഷ് പേരടിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ ഹരിഷ് പേരാടി പ്രധാന വേഷത്തിലെത്തും. കൂടാതെ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് നിലനിൽക്കുന്നത്. കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
‘മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്. കമ്പനി ആദ്യമായി നിർമിക്കുന്ന സിചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പിആർഒ- പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...