പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും മോഹൻലാൽ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. താരത്തിന്റെ പിറന്നാളിന് ശേഷം ചിത്രീകരണം പൂർത്തിയായതല്ലാതെ മറ്റൊരു വിശേഷവും മലൈക്കോട്ടൈ വാലിബന്റെ അണിയറയിൽ നിന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ അതിനെല്ലാം വിരാമം കുറിച്ച് പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മോഹൻലാൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

"മലൈക്കോട്ടൈ വാലിബനെ കുറിച്ച് സംസാരിച്ചിട്ട് കുറെ നാളായി. നാളെ വൈകിട്ട് അഞ്ച് മണിക്ക് അതായാലോ? അതെ, നിങ്ങളുമായി പങ്കുവെക്കാൻ ഒരു വാർത്ത എനിക്ക് ലഭിച്ചിട്ടിണ്ട്! മുറുക്കെ പിടിച്ചോ!" മോഹൻലാൽ തന്റെ വാട്സ്ആപ്പ് ചാനലിൽ കുറിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്ററാകും പുറത്ത് വിടുകയെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നേരത്തെ മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ഗ്ലിമ്പ്സ് വീഡിയോയും ഫസ്റ്റ് ലുക്കും മാത്രമാണ് മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുള്ളത്.


ALSO READ : Bramayugam: 'ഭ്രമയുഗം' സിനിമയിൽ മമ്മൂട്ടിയുടെ രംഗങ്ങൾ പൂർത്തിയായി; പാലക്കാടിന്റെ ദൃശ്യചാരുതയിൽ നിർമ്മിക്കുന്ന ചിത്രമാണ്



ആറ് മാസത്തോളം സമയമെടുത്താണ് സിനിമയുടെ മുഴുവൻ ചിത്രീകരണവും പൂർത്തിയാക്കിയത്. നിലവിൽ ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ പുരോഗമിക്കുകയാണ്. സിനിമയുടെ സിംഹഭാഗവും രാജസ്ഥാനിൽ ചിത്രീകരിച്ച സിനിമയുടെ ഏതാനും ഭാഗങ്ങളുടെ ചിത്രീകരണം ചെന്നൈയിൽ വെച്ചാണ് നടത്തിയത്. മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിലെത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


മോഹൻലാലിന് പുറമെ ഹരീഷ് പേരടിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ ഹരിഷ് പേരാടി പ്രധാന വേഷത്തിലെത്തും. കൂടാതെ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് നിലനിൽക്കുന്നത്. കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.


‘മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്. കമ്പനി ആദ്യമായി നിർമിക്കുന്ന സിചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിക്ക് വേണ്ടി പി.എസ്. റഫീക്കാണ്‌ മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.