Malaikottai Vaaliban OTT : വാലിബൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Malaikottai Vaaliban OTT Release Date : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മലൈക്കോട്ടൈ വാലിബന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്
Malaikottai Vaaliban OTT Release Updates : മലയാള സിനിമ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇത് പിന്നീട് വാലിബന്റെ ബോക്സ്ഓഫീസ് പ്രകടനത്തെ ബാധിക്കുകയും ചെയ്തു. ആദ്യ ദിനം അഞ്ച് കോടിയിൽ അധികം നേടിയ ചിത്രത്തിന് പിന്നീട് ബോക് ഓഫീസിൽ നിന്നും കാര്യമായ കളക്ഷൻ നേടിയെടുക്കാൻ സാധിച്ചില്ല. നിലവിൽ ചിത്രം തിയറ്ററുകളിൽ പ്രദർശനം ഏകദേശം അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
മലൈക്കോട്ടൈ വാലിബൻ ഒടിടി റിലീസ്
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മലൈക്കോട്ടൈ വാലബിൻ സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ വാലിബന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയിരുന്നു. നേരത്തെ ജനുവരി 25ന് തിയറ്ററകളിൽ എത്തിയ ചിത്രം മാർച്ച് ആദ്യവാരത്തിൽ ഒടിടിയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ റിപ്പോർട്ടുകളെ ഉദ്ദരിച്ചുകൊണ്ട് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത് മലൈക്കോട്ടൈ വാലിബന്റെ ഡിജിറ്റൽ സംപ്രേഷണം ഈ മാസം 23-ാം തീയതി മുതൽ ഉണ്ടാകുമെന്നാണ്. അതേസമയം ഇതുവരെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെയോ സിനിമയുടെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ അറിയിപ്പുണ്ടായിട്ടില്ല.
ALSO READ : OTT Releases : വിവാദമായ കേരള സ്റ്റോറി മുതൽ ഷാരൂഖ് ഖാന്റെ ഡങ്കി വരെ; ഒടിടിയിൽ പുതുതായി എത്തിയ ചിത്രങ്ങൾ
മലൈക്കോട്ടൈ വാലിബന്റെ ബോക്സ്ഓഫീസ് കണക്കുകൾ
65 കോടിയോളം ബജറ്റിൽ ഒരുക്കിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടികെട്ടിൽ ആദ്യമായി എത്തിയ ചിത്രം റിലീസിന് മുമ്പെ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ബോക്സ്ഓഫീസിൽ മികച്ച കളക്ഷൻ വാലിബൻ നേടിമെന്ന് പ്രതീക്ഷിച്ചെങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ അത് കളക്ഷനെ ബാധിച്ചു. വാലിബൻ ആദ്യ ദിനത്തിൽ കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 5.65 കോടിയാണ്. ഏറ്റവും അവസാനം ഫെബ്രുവരി 10ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് ആകെ ബോക്സ് ഓഫീസിൽ നിന്നും നേടാനായത് 30 കോടിക്ക് അരികിലാണ്.
രാജസ്ഥാൻ, ചെന്നൈ, പുതുച്ചേരി എന്നീ സ്ഥലങ്ങളിലായി 130 ദിവസങ്ങളിലായിട്ടാണ് മലൈക്കോട്ടൈ വാലബിൻ ഷൂട്ട് ചെയ്തത്. മോഹൻലാലിനെ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നീ ബാനറുകളിലാണ് മലൈക്കോട്ടൈ വാലിബൻ നിർമിച്ചത്.
പി എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോയുടെ ചുരുളിക്ക് ശേഷം മധു നീലകണ്ഠനാണ് മലൈക്കോട്ടൈ വാലിബന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകൻ. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യറാണ്. പ്രതീക്ഷയ്ക്കൊത്ത് ഉണരാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നായിരുന്നു നിരൂപകരുടെ വിമർശനം. എന്നാൽ ചിത്രം ഒരു മുത്തശ്ശിക്കഥയാണെന്നും എല്ലാം ഒരേ പാറ്റണിൽ വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും അണിയറപ്രവർത്തകരും രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.