Malaikottai Vaaliban: റിലീസിന് മുന്നേ കളക്ഷനില്‍ ഞെട്ടിച്ച് വാലിബന്‍; അഡ്വാന്‍സ് ബുക്കിംഗ് കുതിക്കുന്നു
Malaikottai Vaaliban advance booking: കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ അവതരിക്കുക.
മോഹന്‍ലാല്‍ നായകനാകുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബന്‍ എത്തുന്നത്. റിലീസിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ഇപ്പോള്‍ ഇതാ വാലിബന്‍ വമ്പന്‍ ഹിറ്റിലേയ്ക്ക് പോകുമെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വാലിബനോടുള്ള ആവേശം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ ശക്തമായി പ്രതിഫലിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോടികള്‍ വാരിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം. കേരളത്തില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് 66 ലക്ഷവും നേടിക്കഴിഞ്ഞു. അങ്ങനെ ആകെ 1.06 കോടി രൂപയാണ് മലൈക്കോട്ടൈ വാലിബന്‍ ഇതിനോടകം നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ALSO READ: ബാച്ചിലേഴ്സിന്റെ കഥയുമായ് 'എൽ എൽ ബി' ! ചിത്രം ഫെബ്രുവരി 2ന് റിലീസ്...
അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകള്‍ക്കും ആരാധകരുടെ ഭാഗത്ത് നിന്നും വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. പോസ്റ്ററുകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായപ്പോള്‍ ഗാനങ്ങളും വൈറലായി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം ട്രെയിലര്‍ കൂടി പുറത്തുവന്നതോടെ ചിത്രത്തിനായുള്ള ആകാംക്ഷ പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലെത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.