Malaikottai Valiban : കലിപ്പ് ലുക്കിൽ ചെകുത്താന് ലാസർ; എൽജെപിയുടെ മലൈക്കോട്ടൈ വാലിബനിലെ ലുക്ക് പുറത്ത്
ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ഹരി പ്രശാന്തിന്റെ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ കട്ടകലിപ്പ് ലുക്കിലാണ് ഹരി എത്തിയിരിക്കുന്നത്.
മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം മലൈക്കോട്ടൈ വാലിബനിലെ പ്രധാന കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വന്നിട്ടുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ഹരി പ്രശാന്തിന്റെ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ കട്ടകലിപ്പ് ലുക്കിലാണ് ഹരി എത്തിയിരിക്കുന്നത്. ആട് 2 ലെ ചെകുത്താൻ ലാസർ എന്ന കഥാപാത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടിയ താരമാണ് ഹരി പ്രശാന്ത്.
ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ആഴ്ചയിലാണ് രാജസ്ഥാനിൽ വെച്ച് ആരംഭിച്ചത്. മോഹൻലാൽ ലിജോ ജോസും ഒന്നിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ എല്ലാ പ്രഖ്യാപിച്ചെങ്കിലും സിനിമയിലെ കഥാപാത്രങ്ങളെ മോഹൻലാലിന് പുറമെ ആരെല്ലാം അഭിനയിക്കുമെന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഹരിഷ് പേരടി മാത്രമാണ് താൻ മോഹൻലാൽ ലിജോ ജോസ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുള്ളത്. നേരത്തെ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
ALSO READ: Barroz Movie Update : ബറോസിന്റെ ഭാഗമാകാൻ അന്താരാഷ്ട്ര സംഗീതജ്ഞൻ; പുത്തൻ അപ്‌ഡേറ്റുമായി മോഹൻലാൽ
സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം ഉലകനായകൻ കമൽഹസൻ മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതെല്ലാം അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് നിലനിൽക്കുന്നത്. ഇപ്പോൾ ഏറ്റവും അവസാനമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യുഹമാണ് കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്നാണ്. നടനും സംവിധായകനുമായ റിഷഭ് ഷെട്ടി അതിഥി വേഷത്തിൽ എത്തുമെന്നാണ് ചില സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുന്ന അഭ്യുഹം. എന്നാൽ ഇതിനെ കുറിച്ച് ഇതുവരെ നടനോ സിനിമയുടെ അണിയറ പ്രവർത്തകരും പ്രതികരിച്ചിട്ടില്ല.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പിആർഒ- പ്രതീഷ് ശേഖർ
പൂർണമായും രാജസ്ഥാനിൽ ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട്. കാത്തിരിപ്പിന് വിരാമമിട്ട് പ്രതിഭയും പ്രതിഭാസവും മലൈക്കോട്ടൈ വാലിബനിൽ ഒന്ന് ചേരുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു ലിജോ ജോസ് മാജിക് ആയിരിക്കുമെന്നുറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...